കാസര്‍കോട്: കുമ്പളയിലെ മത ഭൗതീക സമന്വയ വിദ്യാഭ്യാസ സ്ഥാപനമായ ഇമാംശാഫി ഇസ്ലാമിക് അക്കാദമിയുടെ പത്താം വാര്‍ഷീക സമ്മേളനവും പ്രഥമ സനദ് ദാന മഹാ സമ്മേളനവവും ഈമാസം ഒന്‍പതുമുതല്‍ 15 വരെ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തിങ്കളാഴ്ച രാവിലെ ഒന്‍പതുമണിക്ക് സ്വാഗത സംഘം ട്രഷറര്‍ഹാജി.കെ മുഹമ്മദ് അറബി കുമ്പള പതാക ഉയര്‍ത്തുന്നതോടെ വാര്‍ഷീക പരിപാടിക്ക് തുടക്കമാകും. വൈകീട്ട് ഏഴിനു നടക്കുന്ന പ്രാരംഭ സമ്മേളനം ഹൈദരബാദ് നിസാമിയ സര്‍വകലാശാല പ്രിന്‍സിപ്പല്‍ മൗലാന മുഫക്കിറുല്‍ ഇസ്ലാം മുഫ്തി ഖലില്‍ അഹ്മദ് ഉദ്ഘാടനം ചെയ്യും. സ്വാഗത സംഘം വൈസ് ചെയര്‍മാന്‍ ബി.കെ അബൂ്ദുല്‍ ഖാദര്‍ അല്‍ഖാസിമി അധ്യക്ഷനാകും.
പരിപാടിയുടെ ഭാഗമായി വിവിധ ദിവസങ്ങളില്‍ മഹല്ല് സാരി സഭ, വനിതാ സമ്മേളനം, യുവപ്രഭാവം, അഖിലേന്ത്യാ ഖവാലി മല്‍സരം, മൗലീദ്, സ്വലാത്ത് മജിലിസും കൂട്ടുപ്രാര്‍ഥനയും, പ്രവാസി മീറ്റ്, ആത്മീയ സമ്മേളനം തുടങ്ങിവ നടക്കും. 14ന് വൈകീട്ട് നാലിനു പാണക്കാട് സയ്യിദ് ഹാദരാലി ശിഹാബ് തങ്ങള്‍ ക്യാമ്പസ് സമര്‍പണം നടത്തും. മന്ത്രിമാരായ ഇ ചന്ദ്രശേഖരന്‍, യു.ടി ഖാദര്‍, ബി രമാനാഥ് റൈ വിശിഷ്ടാതിഥികളാകും. 15നു വൈകീട്ട് നാലിനു നടക്കുന്ന ബിരുദ ദാന മഹാസമ്മേളനം സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. കെ. ആലിക്കുട്ടി മുസ്്‌ലിയാര്‍ അധ്യക്ഷനാകും. വാര്‍ത്താസമ്മേളനത്തില്‍ ചെയര്‍മാര്‍ എം.എ ഖാസിം മുസിലിയാര്‍, കെ.എല്‍ അബ്ദുല്‍ ഖാദിര്‍ ഖാസിമി, ഹാജി കെ മുഹമ്മദ് അറബി, സലൂദ് നിസാമി, സുബേര്‍ നിസാമി സലാം ഫൈസി പേരാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
കുമ്പള ഇമാം ശാഫി ഇസ്ലാമിക് അക്കാദമിയുടെ പത്താം വാര്‍ഷീകവും പ്രഥമ സനദ് ദാന മഹാസമ്മേളനവും തിങ്കളാഴ്ച തുടങ്ങും