കീച്ചേരിയില്‍ ബസ് ഓട്ടോയിലിടിച്ച് പരുക്കേറ്റ ഡ്രൈവര്‍ മരിച്ചു

  • Post category:local news
  • Reading time:1 min read
You are currently viewing കീച്ചേരിയില്‍ ബസ് ഓട്ടോയിലിടിച്ച് പരുക്കേറ്റ ഡ്രൈവര്‍ മരിച്ചു

കണ്ണൂര്‍: കീച്ചേരി ദേശീയപാതയില്‍ ഓട്ടോക്ക് പിന്നില്‍ ബസ്സിടിച്ചതിനെ തുടര്‍ന്ന് ഗുരുതര പരിക്കുകളോടെ കണ്ണൂര്‍ കൊയിലി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഓട്ടോ ഡ്രൈവര്‍ മരിച്ചു. പാപ്പിനിശ്ശേരി വിളക്കണ്ടം റോഡിലെ ചീര്‍മോടന്‍ രവീന്ദ്ര(60)നാണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചക്ക് രണ്ടര മണിക്ക് അമിത വേഗതയില്‍ വന്ന സ്വകാര്യ ബസ് കീച്ചേരിയില്‍ വച്ച് ഓട്ടോയുടെ പിന്നിലിടിക്കുകയായിരുന്നു. ഇടിയുടെ അഘാതത്തില്‍ ഓട്ടോ റോഡിലേക്ക് മറിഞ്ഞു. തലക്ക് ഗുരുതര പരിക്കേറ്റ രവീന്ദ്രനെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെ മരിക്കുകയായിരുന്നു.ഓട്ടോറിക്ഷയില്‍ ഒരു വയസ്സുള്ള കുട്ടിയടക്കം മൂന്ന് യാത്രക്കാരുണ്ടായിരുന്നുവെങ്കിലും ഇവര്‍ ഒരു പോറല്‍ പോലുമേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. ഭാര്യ: ചന്ദ്രിക. മക്കള്‍: രജിന്‍, രജിഷ. മരുമകന്‍: സനന്ദ്. സഹോദരങ്ങള്‍: രമാവതി (തൃശൂര്‍), ശ്യാമള, അജിത. മരിച്ച രവീന്ദ്രന്‍ വെസ്റ്റേണ്‍ ഇന്ത്യാ കോട്ടന്‍സ് മുന്‍ തൊഴിലാളിയാണ്.

0Shares