കാസർകോട് മർച്ചന്റ്സ് വനിതാ വിംഗിന് പുതിയ സാരഥികൾ

  • Post category:business
  • Reading time:1 min read
You are currently viewing കാസർകോട് മർച്ചന്റ്സ് വനിതാ വിംഗിന് പുതിയ സാരഥികൾ

കാസർകോട്: കാസർകോട് മർച്ചന്റ്സ് വനിതാ വിംഗിന്‍റെ വാർഷിക ജനറൽ ബോഡി യോഗവും , 2020 _ 22 വർഷത്തെ പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും ജനുവരി 28ന് പ്രസിഡന്റ് കെ.ചന്ദ്രാ മണിയുടെ അധ്യക്ഷതയിൽ വ്യാപാര ഭവനിൽ ചേർന്നു . ജനറൽ ബോഡി യോഗം വനിതാ വിംഗ് സംസ്ഥാന ജനറൽ സെക്രട്ടറി ഷീനജ പ്രദീപ് ഉദ്ഘാടനം ചെയ്തു .വനിതാ വിംഗ് ജില്ലാ ജനറൽ സെക്രട്ടറി രേഖ മോഹൻ ദാസ് മുഖ്യ പ്രഭാഷണം നടത്തി. കഴിഞ്ഞ കാല പ്രവർത്തന റിപ്പോർട്ട് ഉമാവതി.പി.കെ യും ,വരവ് ചിലവ് കണക്ക് സുചിത്ര പിള്ളയും അവതരിപ്പിച്ചു.

കെ.വി.വി.ഇ.എസ് ജില്ലാ പ്രസിഡന്റ് കെ. അഹമ്മദ് ഷെരീഫ് മുഖ്യ അഥിതിയായിരുന്നു. വനിതാ വിംഗ് കോഡിനേറ്റർ എ .എ അസീസ് പ്രവർത്തനം അവലോകനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി കെ. ജെ സജി ,ജില്ലാ ട്രഷറർ മാഹിൻ കോളിക്കര ,യൂണിറ്റ് പ്രസിഡന്റ് കെ.മൊയ്തീൻ കുഞ്ഞി ,വ്യാപാരി നേതാക്കളായ കെ. നാഗേഷ് ഷെട്ടി ,ബഷീർ കല്ലങ്കാടി , കെ.ദിനേശ് ,നഹിം അങ്കോല ,സി.കെ .ഹാരിസ് , മുനീർ അടുക്കത്ത്ബയൽ ,മുനീർ ബിസ്മില്ല എന്നിവർ ആശംസ അറിയിച്ച് സംസാരിച്ചു.

പ്രസിഡന്റായി ഉമാവതി പി.കെ, ജനറൽ സെക്രട്ടറിയായി ബീന ഷെട്ടി, ട്രഷററായി സുചിത്ര പിള്ള എന്നിവരെ തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാരായി കെ.ഭവാനി ,സുമതി .കെ .എം, കെ.നളിനി എന്നിവരെയും , അനിത അശോക് , കമറുന്നിസ ,പ്രിൻസി ഡിസൂസ എന്നിവരെ ജോയിൻ സെക്രട്ടറിമാരായും തിരഞ്ഞെടുത്തു.

0Shares