
കാസർകോട്: പ്ലാസ്റ്റിക് നിരോധനം കർശന മാകുന്നതിൻ്റെ ഭാഗമായി റൈഡിനെത്തിയ നഗരസഭാ ജീവനക്കാരെ കയറ്റം ചെയ്ത നടപടിയിൽ വ്യാപക പ്രതിഷേധം. ചൊവ്വാഴ്ച്ച രാവിലെ നഗരസഭയിലെ മുഴുവൻ ജീവനക്കാരും സംഘടനാ ഭേദമില്ലാതെ പ്രതിഷേധ യോഗം ചേർന്നു. ജീവനക്കാർക്ക് നേരെയുള്ള അതിക്രമം അപലപനീയമാണെന്ന് യോഗം വിലയിരുത്തി. കയ്യേറ്റം ചെയ്തവർക്കെതിരെ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പോലീസ് കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കും എന്നാണ് പ്രതീക്ഷ. അതുണ്ടായില്ലങ്കിൽ പ്രതിഷേധം കൂടുതൽ ശക്തമാക്കാനും യോഗം തീരുമാനിച്ചു.

നഗരസഭാ പരിധിയിലെ മുഴുവൻ സ്ഥാപനങ്ങളിലും നിരീക്ഷണം കർശനമാക്കാനും നിയമലംഘനം നടത്തുന്നവർക്കെതിരെ മുഖം നോക്കാതെ നടപടി എടുക്കാനും തീരുമാനിച്ചു. നിയമലംഘനം കണ്ടെത്തിയാൽ വൻ പിഴ ചുമത്തുന്നതോടപ്പം നിയമം അനുശാസിക്കുന്ന ശിക്ഷാ നടപടികൾ ചുമത്തി കേസെടുക്കാനും ഉദ്യോഗസ്ഥർ തീരുമാനിച്ചിട്ടുണ്ട്. യോഗത്തിൽ എച്ച് ഐ രാജീവൻ, എച്ച് എസ് ദാമോദരൻ, ആർ ഓ റംസി, ഇസ്മായിൽ, പി എ ടു സെക്രട്ടറി മധുസൂധനൻ എന്നിവർ സംസാരിച്ചു.

കഴിഞ്ഞ ശനിയാഴ്‍ച്ച ഉച്ചയോടെയാണ് കാസർകോട് പുതിയ ബസ്റ്റാന്റ് ബിഗ് ബാസാർ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഭക്ഷണ ശാലയിൽ നഗരസഭാ ജീവനക്കാർ പരിശോധനക്കെത്തിയത്. ഈ സമയം കടയുടമ ജീവനക്കാരെ കയ്യേറ്റം ചെയ്യുകയായിരുന്നു. ഇതോടെ സ്ഥലത്ത് സംഘാർഷാവസ്ഥയുണ്ടായി പോലീസ് എത്തിയാണ് സ്ഥിതി ശാന്തമാക്കിയത്. പ്ലാസ്റ്റിക് നിരോധനം കർശന മാകുന്നതിന്റെ ഭാഗമനയാണ് ജീവനക്കാർ പരിശിധന നടത്തുന്നത്. ഇതിനോട് എല്ലാ കട ഉടമസ്ഥരും സഹകരിക്കുമ്പോഴാണ് കഴിഞ്ഞ ദിവസം മോശമായ അനുഭവം ഉണ്ടായതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
