
കാസർകോട് : കെ.വി.വി.ഇ .എസ് കാസർകോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാസർകോട്ടെ റീടെയിൽ ഫുട് വേർ വ്യാപാരികളുടെ (KRFA) ജില്ലാ കൺവെൻഷൻ ചൊവ്വാഴ്ച രാവിലെ 11 മണിക്ക് കാസർകോട് യൂണിറ്റ് വ്യാപാര ഭവനിൽ ചേരും. കൺവെൻഷനിൽ വെച്ച് കാസർകോട് ജില്ലാ കമ്മിറ്റിയെ തിരഞ്ഞെടുക്കും.

കൺവെൻഷൻ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ.അഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്യും. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറൽ സെക്രട്ടറി കെ .ജെ സജി മുഖ്യ പ്രഭാഷണം നടത്തും.
