കാസർകോട് ജില്ലാ കളക്ടറുടെ ജനസമ്പര്‍ക്കപരിപാടി; അപേക്ഷ സമര്‍പ്പിക്കാനുള്ള തീയ്യതി നീട്ടി; പുതിയ തിയതി ഇങ്ങനെ

  • Post category:news
  • Reading time:1 min read
You are currently viewing കാസർകോട് ജില്ലാ കളക്ടറുടെ ജനസമ്പര്‍ക്കപരിപാടി; അപേക്ഷ സമര്‍പ്പിക്കാനുള്ള തീയ്യതി നീട്ടി; പുതിയ തിയതി ഇങ്ങനെ

കാസർകോട്: ജില്ലാ കളക്ടര്‍ ഡോ. ഡി.സജിത് ബാബു താലൂക്ക് തലത്തില്‍ നടത്തുന്ന പരാതിപരിഹാര അദാലത്തുകളിലേക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള തീയ്യതി ഈ മാസം 24 വരെ നീട്ടി. അക്ഷയകേന്ദ്രങ്ങള്‍ വഴി പൊതുജനങ്ങള്‍ക്ക് അപേക്ഷ നല്‍കാം. www.edistrict.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെയും ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ സഹായം, പട്ടയം, റേഷന്‍കാര്‍ഡ് മുന്‍ഗണന പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത്, റീസര്‍വ്വേ എന്നിവ സംബന്ധമായ അപേക്ഷകള്‍ പരിഗണിക്കുന്നതല്ല. ആദ്യ പരാതി പരിഹാര അദാലത്ത് കാസര്‍കോട് താലൂക്കിലെ അപേക്ഷകര്‍ക്കായി ഫെബ്രൂവരി നാലിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും. എല്ലാ വകുപ്പുകളുടെയും ജില്ലാതല ഉദ്യോഗസ്ഥര്‍ അദാലത്തില്‍ പങ്കെടുക്കും.

0Shares