കാസർകോട് കളക്ടറേറ്റില്‍ ‘ആര്‍ദ്രം ജിം’ തുറന്നു; വ്യായാമവും കായിക വിനോദങ്ങളും പ്രോത്സാഹിപ്പിക്കുക ലക്‌ഷ്യം

  • Post category:news
  • Reading time:1 min read
You are currently viewing കാസർകോട് കളക്ടറേറ്റില്‍ ‘ആര്‍ദ്രം ജിം’ തുറന്നു; വ്യായാമവും കായിക വിനോദങ്ങളും പ്രോത്സാഹിപ്പിക്കുക ലക്‌ഷ്യം

കാസർകോട്: ജീവിതശൈലീ രോഗങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ വ്യായാമവും കായിക വിനോദങ്ങളും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കാസര്‍കോട് ജില്ലാ ഭരണകൂടത്തിന്‍റെയും ആരോഗ്യവകുപ്പിന്‍റെയും നേതൃത്വത്തില്‍ കളക്ടറേറ്റില്‍ ആരംഭിച്ച ആര്‍ദ്രം ജിം റവന്യൂ-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ കെ. ജലീല്‍, ഷാഹിന സലീം, ശാരദ എസ്.നായര്‍, എ.ഡി.എം എന്‍. ദേവീദാസ്, ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, മുന്‍ എം.എല്‍.എ കെ..പി കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ സംബന്ധിച്ചു.

0Shares