കാസർകോട്ടെ ഹെൽത്ത് മാളും ജനമൈത്രി പോലീസും ചേർന്ന് സൗജന്യ സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് നടത്തി

  • Post category:health
  • Reading time:1 min read
You are currently viewing കാസർകോട്ടെ ഹെൽത്ത് മാളും ജനമൈത്രി പോലീസും ചേർന്ന് സൗജന്യ സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് നടത്തി

കാസറഗോഡ്: ജനമൈത്രി പോലീസും പ്രൈം ലൈഫ് ഹെൽത്ത് മാളും ചേർന്ന് സൂപ്പർ സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കാസർകോട് അസ്വിനി നഗറിലുള്ള ഹെൽത്ത് മാളിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ക്യാമ്പ് കാസറഗോഡ് പോലീസ് ഇൻസ്പെക്ടർ വിവി മനോജ് ഉൽഘാടനം ചെയ്തു. ഹെൽത്ത് മാൾ മാനേജിംഗ് പാർട്ണർ മുഹമ്മദ് ഫൈസൽ അധ്യക്ഷനായി. കസറഗോഡ് എസ്.ഐ അജിത് കുമാർ മുഖ്യാഥിതിയായി.ജനറൽ, സ്ത്രീ രോഗം, കണ്ണ് രോഗം, ദന്തരോഗം, എല്ല് രോഗം, സർജറി , ഇ എൻ ടി, സൈക്യാട്രി വിഭാഗം, ഫിസിയോ തെറാപ്പി, കേൾവി, കാഴ്ച്ച, സംസാര വൈകല്യ പരിശോധന എന്നിവയ്ക്കുമായി എണ്ണൂറോളം പേര് ക്യാമ്പിലെത്തി. രാവിലെ ഒമ്പത് മണിമുതൽ ആരംഭിച്ച ക്യാമ്പിൽ വിദഗ്ദ്ധരായ ഡോക്ടർമാർ ഇവരെ പരിശോധിച്ചു. ചടങ്ങിൽ ജനമൈത്രി പോലീസ് സി.ആർ.ഒ കെ.പി.വി രാജീവൻ, കാസറഗോഡ് വിഷൻ സെന്റർ മാനേജിംഗ് ഡയറക്ടർ സിറാർ അബ്ദുള്ള, പത്തോളജിസ്റ്റ് ഡോ.സായിദ ഒ എ, ഡയറ്റീഷ്യൻ നിവ്യ, ഹെൽത്ത് മാൾ മനേജിംഗ്‌ പാർട്ണർമാരായ അബൂ യാസർ കെ.പി, മഹ്മൂദ് ബന്ദിയോട് എന്നിവർ നേതൃത്വം നൽകി.

0Shares