
കാസർകോട്: വെള്ളരികുണ്ട് താലൂക്കിലെ കോളിച്ചാലിൽ യുവ ദമ്പതികളെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വിഷം അകത്ത് ചെന്ന് മരിച്ച നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. രാജപുരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പെട്ട കോളിച്ചാല്‍ എരിഞ്ഞിലംകോട്ടെ അനില്‍കുമാര്‍(32), ഭാര്യ ജയലക്ഷ്മി (26) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടത്.
കിടപ്പു മുറിയിലെ കട്ടിലില്‍ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹങ്ങള്‍. അനില്‍ കുമാറിനും ജയലക്ഷ്മിക്കും ഏഴ് വയസുള്ള ഒരു മകനുണ്ട്. പൊലീസ് ഇന്‍ക്വസ്റ്റിന് ശേഷം രണ്ട് മൃതദേഹവും കാഞ്ഞങ്ങാടുള്ള ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കടബാദ്ധ്യതയെ തുടര്‍ന്നാണ് മരണമെന്നാണ് പറയപ്പെടുന്നത്. മരണം സംബന്ധിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.