കാസർകോട്: അണങ്കൂർ റോഡരികില്‍ നിന്നും സ്‌ഫോടക വസ്തുവെന്ന് സംശയിക്കുന്ന പൊതി കണ്ടെത്തി. കത്തിക്കാനുള്ള തിരിയടക്കം ഐസ്‌ക്രീം ബോളിനുള്ളില്‍ വെടിമരുന്ന് നിറച്ച നിലയിലായിരുന്നു.
നാട്ടുകാരാണ് റോഡരികിൽ ഉപേക്ഷിച്ച നിലയില്‍ പൊതി കണ്ടത്.
പരിശോധിച്ചപ്പോൾ സ്‌ഫോടക വസ്തുവെന്ന് സംശയിക്കത്തക്ക വസ്തുവായതിനാൽ പോലീസിനെ വിവരമറിക്കുകയായിരുന്നു. സ്ഥലത്തെത്തിയ കാസര്‍കോട് ടൗണ്‍ എസ്.ഐ അജിത് കുമാര്‍, അഡീ. എസ്.ഐ ബബീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പൊതി കസ്റ്റഡിയിലെടുത്തു.
സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും ശാസ്ത്രീയ പരിശോധനക്ക് ശേഷം കണ്ടെത്തിയത് സ്‌ഫോടക വസ്തു തന്നെയാണോ എന്ന് ഉറപ്പിക്കാനാകുമെന്നും പോലീസ് അറിയിച്ചു.
കാസർകോട്ടെ അണങ്കൂരില്‍ നിന്നും സ്‌ഫോടക വസ്തുവെന്ന് സംശയിക്കുന്ന പൊതി കണ്ടെത്തി