കാസർകോട്ടെത്തിയ ബഹ്‌റൈൻ രാജകുടുംബാംഗം ശൈഖ നൂറ അല്‍ ഖലീഫ മലയാളികളോട് മലയാളത്തിൽ പറഞ്ഞത്

  • Post category:news
  • Reading time:1 min read
You are currently viewing കാസർകോട്ടെത്തിയ ബഹ്‌റൈൻ രാജകുടുംബാംഗം ശൈഖ നൂറ അല്‍ ഖലീഫ മലയാളികളോട് മലയാളത്തിൽ പറഞ്ഞത്

കാസര്‍ഗോഡ്: ബഹ്‌റൈനിലെ പ്രമുഖ രാജകുടുംബാംഗം ശൈഖ നൂറ അല്‍ ഖലീഫ മലയാളികള്‍ക്ക് മലയാളത്തിൽ പുതുവത്സര ആശംസകളര്‍പ്പിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. കാസര്‍ഗോഡ് സ്വദേശിയായ പ്രമുഖ വ്യവസായി അബ്ദുല്‍ ലത്തീഫ് ഉപ്പളയുടെ മകളുടെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനായി കാസർകോട് എത്തിയ ശൈഖ നൂറ അല്‍ ഖലീഫ മൊബൈലിൽ പകർത്തിയ വീഡിയോ സന്ദേശമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. നൂറയുടെ മലയാളം ആളുകളിൽ കൗതുകമുണർത്തി. കാസർകോട്ടുനിന്നും പകർത്തിയ ഈ വീഡിയോ അവരുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ബഹ്‌റൈനിലെ പ്രവാസികളുമായി മികച്ച ബന്ധം കാത്തുസൂക്ഷിക്കുകയും പ്രവാസി കൂട്ടായ്മകള്‍ ഒരുക്കുന്ന പരിപാടികളില്‍ അതിഥിയായി പങ്കെടുക്കുകയും ചെയ്യാറുള്ള നൂറ വ്യവസായിയായ ലത്തീഫ് ഉപ്പളയുടെ ക്ഷണം സ്വീകരിച്ചാണ് കാസർകോട്ടെത്തിയത്. ഈ കാര്യം നൂറ വീഡിയോ സന്ദേശത്തില്‍ പറയുകായും ചെയ്യുന്നു.

https://www.facebook.com/shnoora.khalifa/videos/544917965982137/

0Shares