കാസര്‍കോട് സ്‌കൂള്‍ തകര്‍ത്ത് ലക്ഷങ്ങള്‍ മോഷ്ടിച്ചു: നഷ്ടപ്പെട്ടത് സ്‌കൂളിന്റെ വികസനത്തിനായി സ്വരൂപിച്ച പണം.

  • Post category:news
  • Reading time:1 min read
You are currently viewing കാസര്‍കോട് സ്‌കൂള്‍ തകര്‍ത്ത് ലക്ഷങ്ങള്‍ മോഷ്ടിച്ചു: നഷ്ടപ്പെട്ടത് സ്‌കൂളിന്റെ വികസനത്തിനായി സ്വരൂപിച്ച പണം.

കാസര്‍കോട്: കാസര്‍കോട് സ്‌കൂളിന്റെ ഓഫീസ് മുറി തകര്‍ത്ത് മേശവലിപ്പിലുണ്ടായിരുന്ന 5.60 ലക്ഷം രൂപ മോഷ്ടിച്ചു. കുമ്പള കൊടിയമ്മ കോഹിനൂര്‍ പബ്ലിക് സ്‌കൂളിന്റെ ഓഫീസ് മുറിയുടെ പൂട്ട് തകര്‍ത്താണ് 5.60 ലക്ഷം രൂപ കൊള്ളയടിച്ചത്. തിങ്കളാഴ്ച രാവിലെ സ്‌കൂള്‍ തുറക്കാന്‍ എത്തിയപ്പോഴാണ് ഓഫീസ് മുറിയുടെ പൂട്ട് തകര്‍ത്തതായി കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മേശ വലിപ്പിലുണ്ടായിരുന്ന പണം അപഹരിക്കപ്പെട്ടതായി കണ്ടെത്തിയത്.


സ്‌കൂളിന്റെ വികസന കാര്യങ്ങള്‍ക്കായി സ്വരൂപിച്ചതുള്‍പ്പെടെയുള്ള തുകകളാണ് മോഷണം പോയിരിക്കുന്നത്. സ്‌കൂള്‍ അധികൃതരുടെ പരാതിയില്‍ കേസെടുത്ത് കുമ്പള എസ്.ഐയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. വിരലടയാള വിദഗ്ദര്‍ ഉള്‍പ്പെടെ സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചിരിക്കുകയാണ്.

0Shares