കാസർകോട്: നേത്ര പരിചരണ മേഖലയില്‍ വര്‍ഷങ്ങളുടെ അനുഭവവുമായി കാസര്‍കോട് വിഷന്‍ സെന്റര്‍ സ്പെഷ്യാലിറ്റി ഐ കെയർ ഞായറാഴ്ച രാവിലെ പ്രൈം ലൈഫ് ഹെല്‍ത്ത് മാളില്‍ പ്രവർത്തനം ആരംഭിക്കും. ആധുനിക സൗകര്യങ്ങോളോടുകൂടിയ പ്രശസ്തരായ നേത്ര ഡോക്ടര്‍മാരുടെ സേവനം ഈ സ്‌പെഷ്യാലിറ്റി സെന്ററിൽ ലഭ്യമാക്കും. സാമൂഹ്യ സേവനം ലക്ഷ്യമാക്കി ആദ്യദിവസം നേത്രരോഗ വിദഗ്ദ്ധരുടെ സേവനം സൗജന്യമായിരിക്കും. തുടര്‍ചികിത്സ ആവശ്യമുള്ളവര്‍ക്ക് ശസ്ത്രക്രിയയ്ക്കും മറ്റും വിഷന്‍ സെന്ററിൽ പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കുമെന്നും അധികൃതർ പറഞ്ഞു.
വിവിധ വിഭാഗങ്ങളിലായി 20 ല്‍ കൂടുതല്‍ ഡോക്ടര്‍മാരുടെ സേവനം, ലാബ്, മെഡിക്കല്‍, എക്‌സ്റേ, സ്‌കാനിംഗ് തുടങ്ങിയ സൗകര്യങ്ങളും പ്രൈം ലൈഫ് ഹെല്‍ത്ത് മാളില്‍ ഒരുക്കിയിട്ടുണ്ട്. നേത്ര സംബന്ധമായ സംശയങ്ങള്‍ പരിഹരിക്കുന്നതിനും ചികിത്സയ്ക്കും ദിവസവും രാവിലെ പത്ത് മുതല്‍ വൈകുന്നേരം ഏഴ് മണിവരെയാണ് പ്രവർത്തനം. കാസര്‍കോട് വിഷന്‍ സെന്റര്‍, പ്രൈം ലൈഫ് ഹെല്‍ത്ത് മാള്‍, അശ്വിനി നഗര്‍, കാസര്‍കോട്, ഫോണ്‍: 04994222226, 9037 022226, 9037 122226
