കാസര്‍കോട് – മധുര്‍, കാസര്‍കോട് – സീതംഗോളി റൂട്ടില്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നിർത്തിവെക്കുന്നു

  • Post category:local news
  • Reading time:1 min read
You are currently viewing കാസര്‍കോട് – മധുര്‍, കാസര്‍കോട് – സീതംഗോളി റൂട്ടില്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നിർത്തിവെക്കുന്നു

കാസര്‍കോട്: ഡീസല്‍ വിലവര്‍ദ്ധനവ് മൂലം പ്രതി ദിനം 2000 രൂപയിലധികം ബാധ്യതക്കുമേലെ ഓട്ടോറിക്ഷകളുടെ സമാന്തര സര്‍വീസ് മൂലം വലിയ വരുമാന നഷ്ടമാണ് ഈ റൂട്ടില്‍ ഉണ്ടായിരിക്കുന്നത്. ബസിലെ യാത്രക്കാരില്‍ 80 ശതമാനത്തോളം വിദ്യാർത്ഥികളുമാണ്. ജീവനക്കാര്‍ക്ക് വേതനം നല്‍കാന്‍ പോലും വരുമാനം തികയാത്ത അവസ്ഥയാണെന്ന് നിലവിലുള്ളത്. ഈ സാഹചര്യത്തിലാണ് 26-9-2018 ബുധനാഴ്ച മുതല്‍ കാസര്‍കോട്-മധുര്‍, കാസര്‍കോട് – സീതംഗോളി റൂട്ടിലെ ബസോട്ടം നിര്‍ത്തിവെക്കാന്‍ ഈ റൂട്ടിലെ ബസ് ജീവനക്കാരും ബസുടമകളും തീരുമാനിച്ചിരിക്കുന്നത്.

0Shares