
ബദിയഡുക്ക :കാസര്‍കോട്ബദിയഡുക്കയിൽ നടക്കുന്ന സി.പി.ഐ.എം. കുമ്പള ഏരിയാ സമ്മേളന പ്രചരണ ബോർഡുകൾക്ക് നേരെ കരി ഓയിൽ പ്രയോഗം. ഇതുമൂലം പ്രചാരണബോര്‍ഡുകള്‍ ഉപയോഗശൂന്യമായി. ബദിയഡുക്ക ടൗൺ, മൂക്കംപാറ, പെരഡാല എന്നീ സ്ഥലങ്ങളിൽ സ്ഥാപിച്ച പ്രചരണ ബോർഡുകളും പോസ്‌റ്ററുകളുമാണ് കരി ഓയിലൊഴിച്ച് നശിപ്പിച്ചത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇത്തരത്തിലുള്ള സംഭവങ്ങൾ അരങ്ങേറി കൊണ്ടിരിക്കുകയാണ്.

ചില അവിശുദ്ധ രാഷ്ട്രീയ കൂട്ടുകെട്ടിന്റെ പിൻബലത്തിൽ തങ്ങളുടെ പ്രവർത്തകരെ പ്രകോപിക്കാനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമായാണ് ഇത്തരം പ്രവർത്തികളെന്ന് സി.പി.ഐ.എം നേതാക്കൾ പറഞ്ഞു. സംഭവത്തിൽ പോലീസിൽ പരാതി നൽകി. പ്രചരണ ബോർഡുകൾ നശിപ്പിച്ചതിൽ ഇന്ന് വൈകിട്ട് ബദിയഡുക്കയിൽ പ്രതിഷേധ പ്രകടനം നടത്തുമെന്നും നേതാക്കൾ അറിയിച്ചു.
