കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിലെ വ്യാപാര സ്ഥാപനങ്ങളില്‍ ആരോഗ്യ വിഭാഗത്തിൻ്റെ മിന്നല്‍ പരിശോധന; വ്യാപാരികളുടെ മറുപടിക്ക് മുന്നില്‍ ഉദ്യോഗസ്ഥര്‍ പകച്ചുപോയി

  • Post category:local news
  • Reading time:2 mins read
You are currently viewing കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിലെ വ്യാപാര സ്ഥാപനങ്ങളില്‍ ആരോഗ്യ വിഭാഗത്തിൻ്റെ  മിന്നല്‍ പരിശോധന; വ്യാപാരികളുടെ മറുപടിക്ക് മുന്നില്‍ ഉദ്യോഗസ്ഥര്‍ പകച്ചുപോയി

കാസര്‍കോട്: പുതിയ ബസ് സ്റ്റാന്റില്‍ സ്ഥിതി ചെയ്യുന്ന വ്യാപാര സ്ഥാപനങ്ങളില്‍ ആരോഗ്യ വിഭാഗം മിന്നല്‍ പരിശോധന നടത്തി. ചില സ്ഥാപനങ്ങളില്‍ പ്ലാസ്റ്റിക് ഉപയോഗിക്കുന്നതായും ഹോട്ടലുകളില്‍ വൃത്തിഹീനമായ രീതിയില്‍ ഭക്ഷണം സൂക്ഷിച്ച് വില്പനനടത്തുന്നതായും പരിശോധനയില്‍ കണ്ടത്തി. ചില ഹോട്ടലുകളില്‍ നിന്നും എണ്ണ പലഹാരങ്ങള്‍ പിടിച്ചെടുത്ത് നശിപ്പിക്കുകയും ചെയ്തു. മുന്‍സിപ്പല്‍ ഷോപ്പിങ് കോപ്ലക്‌സിലെ ചില സ്ഥാപനങ്ങള്‍ കയ്യേറ്റം നടത്തിയിട്ടുണ്ട്. ബസ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിലാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. നടപ്പാതകള്‍ പോലും കയ്യേറി വ്യാപാര ആവശ്യത്തിന് ഉപയോഗിക്കുന്നു. മുന്‍സിപ്പല്‍ ഷോപ്പിംഗ് കോപ്ലക്‌സിലെ പിന് വശം ഓട്ടോ സ്റ്റാന്‍ഡ് ഭാഗത്ത് വ്യാപാരികള്‍ ഡ്രൈനേജ് കയ്യേറി ടൈല്‍ പാകിയ നിലയിലാണുള്ളത്. ഇവടങ്ങളില്‍ കര്‍ശന നടപടിയാണ് ആവശ്യം. ഡ്രൈനേജ് ബ്ലോക്ക് ആയാലുണ്ടാകുന്ന ബുദ്ധിമുട്ട് വ്യാപാരികള്‍ മനസ്സിലാകാത്തതും വലിയ പ്രശ്‌നങ്ങളിലേക്ക് കാര്യങ്ങളെ കൊണ്ടെത്തിക്കുന്നു. ഈ ഭാഗങ്ങളില്‍ വെജിറ്റബിള്‍, ഫ്രൂട്‌സ് കച്ചവടം ചെയ്യുന്ന വ്യാപാരികള്‍ ഇടുങ്ങിയ റോഡില്‍ പോലും അവരുടെ കച്ചവട സാധന സാമഗ്രികള്‍ നീക്കി വെച്ച് യാത്രക്കാരുടെ സുഗമമായ യാത്രക്ക് തടസമുണ്ടാകുന്നു. ഇതൊക്കെയും കണ്ട് മനസിലാക്കിയ നഗരസഭ ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ വാക്കാലുള്ള നിര്‍ദേശം നല്‍കി.വ്യാപാരികള്‍ സ്വയം സന്നദ്ധരായി നഗരസഭയുമായി സഹകരിച്ച് നിയമലംഘനത്തില്‍ നിന്നും പിന്‍വാങ്ങുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. അല്ലാത്തപക്ഷം കര്‍ശന നടപടി സ്വീകരിക്കാന്‍ നഗരസഭാ നിര്‍ബന്ധിതരാകുമെന്ന് ഉദ്യോഗസ്ഥര്‍ ചാനല്‍ ആര്‍.ബി യോട് പറഞ്ഞു. പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് കഴിഞ്ഞ ദിവസങ്ങളില്‍ നഗരസഭാ കൗണ്‍സിലര്‍മാര്‍ നടത്തിയ ശുചീകരണവുമായി ബന്ധപ്പെട്ട തുടര്‍നടപടിയുടെ ഭാഗമായാണ് ഉദോഗസ്ഥരുടെ മിന്നല്‍ പരിശോധന. പ്ലാസ്റ്റിക്ക് അടക്കമുള്ള മാലിന്യങ്ങള്‍ അലക്ഷ്യമായി വലിച്ചെറിയുന്നവരെ കണ്ടത്തുന്നതിനും ഈ പരിശോധന സഹായകരമാകും എന്നാണ് വിലയിരുത്തപ്പെടുന്നത്. പരിശോധനക്കിടെ പുതിയ ബസ് സ്റ്റാന്റിലെ മലിന്യം കുമിഞ്ഞു കൂടിയ കിണര്‍ മൂടണമെന്ന ആവശ്യം പൊതുജനങ്ങളില്‍ നിന്നും ശക്തമായി ഉയര്‍ന്നു. ഇതിനുള്ള ടെണ്ടര്‍ നടപടി ആയിട്ടുണ്ടന്നും ദിവസങ്ങള്‍ക്കകം അത് മൂടി വൃത്തിയുള്ള ബസ് സ്റ്റാന്റാക്കി മാറ്റുമെന്നും ഉദ്യോഗസ്ഥര്‍ ഉറപ്പുനല്‍കി.കടകളില്‍ പ്ലാസ്റ്റിക്ക് ഉപയോഗിക്കുന്ന വ്യാപാരികള്‍ അതില്‍ നിന്നും പിന്മാറണം. അനുമതിയുള്ള പ്ലാസ്റ്റിക്ക് അലക്ഷ്യമായി വലിച്ചെറിയാന്‍ പാടില്ലെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം കടകളിലെ പ്ലാസ്റ്റിക്ക് അടക്കമുള്ള മാലിന്യം വീടുകളിലേക്ക് കൊണ്ടുപോയി കത്തിക്കാറാണ് പതിവെന്ന് വ്യാപാരികളുടെ മറുപടിക്ക് മുന്നില്‍ ഉദ്യോഗസ്ഥര്‍ പകച്ചുപോയി. പ്ലാസ്റ്റിക്ക് പൊതുസ്ഥലത്താണെങ്കിലും നിങ്ങളുടെ വീട്ടിലാണെങ്കിലും കത്തിക്കാന്‍ പാടില്ലെന്നും പ്ലാസ്റ്റിക്ക് സംസ്‌കരണ പ്ലാന്റുള്ള വിദ്യാനഗറിലെ യൂണിറ്റിലേക്ക് എത്തിക്കണമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

https://www.youtube.com/watch?v=pLSQtkf7EcE

കടകളിലോ വീടുകളിലോ ഉള്ള പ്ലാസ്റ്റിക്ക് ശേഖരിച്ച് വിദ്യാനഗറിലെ പ്ലാന്റിലേക്ക് എത്തിക്കുകയാണെങ്കില്‍ കിലോയ്ക്ക് നാലുരൂപ വെച്ച് ലഭിക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇതിന് വ്യാപാരികള്‍ മുന്നിട്ടിറങ്ങണം. നഗരശുചീകരണത്തിന് വ്യാപാരികള്‍ക്ക് വലിയ പങ്കാണുള്ളതെന്നും അവരുടെ സഹകരണം തുടര്‍ന്ന് പ്രതീക്ഷിക്കുന്നതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. പരിശോധനയില്‍ മുന്‍സിപ്പല്‍ ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ ഉസ്മാന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ മധുസൂദനന്‍, രാജീവന്‍ പങ്കെടുത്തു.

0Shares