കാസര്‍കോട്: നഗരസഭയും ജില്ലാ ശുചിത്വ മിഷനും ചേര്‍ന്ന് മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ശുചിത്വ സെമിനാര്‍ സംഘടിപ്പിച്ചു. സെമിനാര്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരത്തില്‍ മാലിന്യം നിര്‍മാര്‍ജനം ചെയ്യണമെങ്കില്‍ ജനങ്ങളും അവരുടെ കടമ നിര്‍വഹിക്കണമെന്നും കാസര്‍കോട്ട് മാലിന്യം സംസ്‌കരിക്കുന്നതിനായി പുതിയ സംവിധാനം ഒരുക്കുമെന്നും എം.എല്‍.എ പറഞ്ഞു. ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമാ ഇബ്രാഹീം അധ്യക്ഷയായി. ജില്ലാ കലക്ടര്‍ ഡോ.ഡി സജിത്ത് ബാബു മുഖ്യ പ്രഭാഷണം നടത്തി.
ശാസ്ത്രീയ മാലിന്യ സംസ്‌കരണ മാര്‍ഗത്തെ കുറിച്ച് എച്ച് കൃഷ്ണയും മലിനീകരണ സംസ്‌കരണവുമായി ബന്ധപ്പെട്ട നിയമങ്ങളെക്കുറിച്ച് ആര്‍ദര്‍ സേവ്യര്‍ വിഷയാവതരണം നടത്തി. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സെമീന മുജീബ്, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ നൈമുന്നീസ, പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി.എം മുനീര്‍, കൗണ്‍സിലര്‍മാരായ രഹ്ന, കെ ദിനേഷ്, സെക്രട്ടറി സജി കുമാര്‍ സംസാരിച്ചു.
കാസര്‍കോട് നഗരസഭയും ശുചിത്വ മിഷനും ചേര്‍ന്ന് ശുചിത്വ സെമിനാര്‍ സംഘടിപ്പിച്ചു