കാസര്‍കോട്: നഗരസഭയിലെ അഴിമതിക്കും ക്രമക്കേടുകള്‍ക്കും സ്വജനപക്ഷപാതത്തിനുമെതിരെ സി.പി.എം മുനിസിപ്പല്‍ കമ്മിറ്റി നേതൃത്വത്തിലുള്ള കാല്‍നട ജാഥകള്‍ക്ക് സമാപനം. സമാപന പൊതുയോഗം ഡി.വൈ.എഫ്.ഐ ഗുജറാത്ത് സംസ്ഥാനകമ്മിറ്റി അംഗം സഹീദ് റൂമി ഉദ്ഘാടനം ചെയ്തു. അബ്ദുള്‍റഹ്മാന്‍ അധ്യക്ഷനായി. ജാഥാലീഡര്‍മാരായ ടി കെ രാജന്‍, കെ എ മുഹമ്മദ് ഹനീഫ, സിപിഐ എം ജില്ലാകമ്മിറ്റി അംഗം എം സുമതി എന്നിവര്‍ സംസാരിച്ചു. എസ് സുനില്‍ സ്വാഗതം പറഞ്ഞു.
കാസര്‍കോട് മുനിസിപ്പല്‍ ഭരണസമിതി നീതി പാലിക്കുക, പദ്ധതി വിഹിതം പൂര്‍ണമായി വിനിയോഗിക്കുക, നികുതി സമാഹരണത്തിലെ വിവേചനം അവസാനിപ്പിക്കുക, വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയാക്കുക, ഭവന റോഡ് നിര്‍മാണങ്ങളില്‍ അഴിമതി കാട്ടിയവരെ ശിക്ഷിക്കുക, ബിജെപി ലീഗ് അവിശുദ്ധ ബന്ധം തിരിച്ചറിയുക തുടങ്ങിയ കാര്യങ്ങളാണ് ജാഥയിലുന്നയിച്ചത്.
കാസര്‍കോട് നഗരസഭയിലെ അഴിമതി; സി.പി.എം സംഘടിപ്പിച്ച കാല്‍നട ജാഥകള്‍ സമാപിച്ചു