കാസര്‍കോട് ജില്ലയില്‍ കൊറോണ നിയന്ത്രണ വിധേയം; ആശങ്കപെടേണ്ട സാഹചര്യമില്ല: മന്ത്രി ഇ. ചന്ദ്രശേഖരന്‍

  • Post category:health / news
  • Reading time:1 min read
You are currently viewing കാസര്‍കോട് ജില്ലയില്‍ കൊറോണ നിയന്ത്രണ വിധേയം; ആശങ്കപെടേണ്ട  സാഹചര്യമില്ല: മന്ത്രി ഇ.  ചന്ദ്രശേഖരന്‍

കാസര്‍കോട്: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാസര്‍കോട് ജില്ലയില്‍ തൃപ്തികരമായാണ് നടക്കുന്നതെന്നും സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും റവന്യു വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. ഹൊസ്ദുര്‍ഗ് താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന കൊറോണ പ്രതിരോധ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

എല്ലായിടത്തും സൂക്ഷമമായ നിരീക്ഷണമുണ്ട് ആശങ്കപെടേണ്ട സാഹചര്യമില്ല. ജില്ലയില്‍ 101 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 99 പേര്‍ വീടുകളിലും രണ്ടു പേര്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലുമാണ് . നിരീക്ഷണത്തിലുള്ളവര്‍ 96 പേര്‍ ചൈനയില്‍ വന്നവരാണ് അഞ്ച് പേര്‍ മറ്റു രാജ്യങ്ങളില്‍ നിന്നെത്തിയവരാണ് . ഇവരില്‍ ആറു പേര്‍ രോഗം ആദ്യം കണ്ടെത്തിയ വുഹാനില്‍ നിന്നുള്ളവരാണ്. കൊറോണ പോസിറ്റീവായി കണ്ട ഒരു രോഗിയുടെ നില തൃപ്തികരമാണ്. എങ്കിലും രണ്ടു തവണ ഇയാളുടെ സാമ്പിള്‍ നെഗറ്റീവ് റിപ്പോര്‍ട്ട് ലഭിക്കുന്നതു വരെ ചികിത്സയില്‍ തുടരും.

ചൈനയില്‍ നിന്നും ഇതര കൊറോണ ബാധിത രാജ്യങ്ങളില്‍ നിന്നും എത്തിയവരുടെ നിരീക്ഷണം വീടുകളില്‍ തുടരും. വിനോദ സഞ്ചാരികളെ പ്രത്യേകം ശ്രദ്ധിക്കാന്‍ ടൂറിസം വകുപ്പിന് നിര്‍ദ്ദേശം നല്‍കി. അതിര്‍ത്തി കടന്നു വരുന്ന വാഹനങ്ങള്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിക്കും. സംശയകരമായ സാഹചര്യത്തിലുള്ളവരെ കണ്ടെത്തിയാല്‍ ആരോഗ്യ വകുപ്പിന്റെ കണ്‍ട്രോള്‍ റൂമില്‍ അറിയിക്കും. ആരോഗ്യ വകുപ്പും ജില്ലാ ഭരണകൂടവും വിവിധ വകുപ്പുകളും ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനമാണ് നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ഡപ്യൂട്ടി ഡി. എം. ഒ ഡോ.രാംദാസ്, ജില്ലാ സര്‍വലന്‍സ് ഓഫീസര്‍ ഡോ.എ.ടി മനോജ്, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.രാമന്‍ സ്വാതി വാമന്‍, എ. ഡി. എം എന്‍. ദേവീദാസ് ,സബ് കളക്ടര്‍ അരുണ്‍ കെ. വിജയന്‍ വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ ആരോഗ്യ പ്രവര്‍ത്തകര്‍ തുങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.

0Shares