
കാസര്‍കോട് ജില്ലയിലെ സഹകരണ സംഘങ്ങള്‍/ബാങ്കുകളില്‍ നിന്ന് വിവിധ ആവശ്യങ്ങള്‍ക്കായി മത്സ്യത്തൊഴിലാളികള്‍ എടുത്ത വായ്പകള്‍ക്ക് സര്‍ക്കാര്‍ കടാശ്വാസം അനുവദിച്ചു. .ഇതിന്‍റെ അടിസ്ഥാനത്തില്‍ അഞ്ച് ഗുണഭോക്താക്കള്‍ക്ക് 84,475 രൂപ അനുവദിച്ച് ഉത്തരവായതായി സഹകരണസംഘം ജോയിന്റ് രജിസ്ട്രാര്‍ അറിയിച്ചു.

കടാശ്വാസം ലഭിച്ച ഗുണഭോക്താക്കളുടെ പേരും വിലാസവും ഹൊസ്ദുര്‍ഗ് സര്‍വീസ് കോ-ഓപറേറ്റീവ് ബാങ്ക്, കോട്ടച്ചേരി സര്‍വീസ് കോ-ഓപറേറ്റീവ് ബാങ്ക് ചട്ടഞ്ചാല്‍ അര്‍ബന്‍ കോ-ഓപറ്റേറ്റീവ് സൊസൈറ്റി എന്നീ സംഘങ്ങളുടെ നോട്ടീസ് ബോര്‍ഡില്‍ പ്രസിദ്ധപ്പെടുത്തും.
