കാസര്‍കോട് ജാമിഅ സഅദിയ്യ അറബിയ്യ പ്രിന്‍സിപ്പല്‍ എ.കെ അബ്ദുര്‍റഹ്മാന്‍ മുസ്ലിയാര്‍ അന്തരിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing കാസര്‍കോട് ജാമിഅ സഅദിയ്യ അറബിയ്യ പ്രിന്‍സിപ്പല്‍ എ.കെ അബ്ദുര്‍റഹ്മാന്‍ മുസ്ലിയാര്‍ അന്തരിച്ചു

കാസര്‍കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡന്റും കാസര്‍കോട് ജാമിഅ സഅദിയ്യ അറബിയ്യ പ്രിന്‍സിപ്പലുമായ എ. കെ അബ്ദുര്‍റഹ്മാന്‍ മുസ്ലിയാര്‍ (77) അന്തരിച്ചു. ഞായറാഴ്ച രാത്രിയിലാണ് അന്ത്യം സംഭവിച്ചത്. കോഴിക്കോട് ഫാറൂഖ് സ്വദേശിയാണ്. കാല്‍ നൂറ്റാണ്ടായി സഅദിയ്യ പ്രിന്‍സിപ്പലായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. 2015 മാര്‍ച്ച് മുതല്‍ മുശാവറ വൈസ് പ്രസിഡന്റായിരുന്നു. സമസ്ത പിളര്‍പ്പിന്റെ സമയത്ത് എ.പി ഉസ്താദിനോടൊപ്പം ഉറച്ചുനിന്നവരില്‍ പ്രധാനിയായിരുന്നു. നിരവധി ശിഷ്യന്‍മാരുണ്ട്. പിതാവ് അണ്ടിക്കാടന്‍ കുഴിയില്‍ കുഞ്ഞഹമ്മദ് മുസ്ലിയാര്‍.ഭാര്യ: ഫാത്വിമ സഹ്റ, പരേതയായ ആഇശക്കുട്ടി. മക്കള്‍: അബ്ദുല്‍ വഹാബ് (അജ്മാന്‍), അബ്ദുല്‍ വാഹിദ് സഅദി (സിറാജുല്‍ ഹുദ), ജാബിര്‍ (ദുബൈ), റബിഅ, റാഫിദ. മരുമക്കള്‍: അബ്ദുല്‍ ഹമീദ് സഅദി (താമരശ്ശേരി), അബ്ദുല്‍ ജലീല്‍ സഖാഫി (പുത്തൂര്‍ പാടം). സഹോദരന്‍മാര്‍: എ.കെ മഹ്മൂദ് മുസ്ലിയാര്‍, പരേതനായ എ.കെ.വി മൊയ്ദീന്‍ മുസ്ലിയാര്‍. മയ്യിത്ത് നിസ്‌കാരം തിങ്കളാഴ്ച 12 മണിക്ക് ഫാറൂഖ് കോളജ് അണ്ടിക്കാടന്‍ കുഴി ജുമുഅ മസ്ജിദില്‍.

0Shares