കാസര്‍കോട് എന്‍മകജെ പഞ്ചായത്തിലെ തടയണ നിര്‍മാണത്തില്‍ അഴിമതി ആരോപണം.

  • Post category:news
  • Reading time:1 min read
You are currently viewing കാസര്‍കോട് എന്‍മകജെ പഞ്ചായത്തിലെ തടയണ നിര്‍മാണത്തില്‍ അഴിമതി ആരോപണം.

കാസര്‍കോട്: എന്‍മകജെ പഞ്ചായത്തിലെ പടോളിത്തടുക്കയില്‍ തടയണ നിര്‍മ്മിച്ചതില്‍ അഴിമതിയുണ്ടെന്ന പരാതിയില്‍ പഞ്ചായത്ത് മുന്‍ പ്രസിഡണ്ടും കാസര്‍കോട് ജില്ലാ പഞ്ചായത്ത് അംഗവുമായ പുഷ്പ അമേക്കള, ബി.ജെ.പി നേതാവ് രാമാനന്ദ ഭട്ട് എടമല, എല്‍.എസ്.ജി.ഡി.സി അസി. എഞ്ചിനീയര്‍, എന്‍.ആര്‍.ഇ.ജി.എ അസി. എഞ്ചിനീയര്‍ എന്നിവര്‍ക്കെതിരെ വിജിലന്‍സ് കേസ്.

വിവിധ കാലയളവില്‍ നടന്ന നിര്‍മാണ പ്രവൃത്തികളില്‍ ലക്ഷങ്ങളുടെ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് കാണിച്ച് യൂത്ത് കോണ്‍ഗ്രസ് മഞ്ചേശ്വരം ബ്ലോക്ക് സെക്രട്ടറി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് കോടതി കേസെടുത്തത്.

0Shares