കാസര്‍കോട് ഉള്‍പ്പെടെ നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്; വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത

  • Post category:news
  • Reading time:1 min read
You are currently viewing കാസര്‍കോട് ഉള്‍പ്പെടെ നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്; വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് നാല് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ ഈ ജില്ലകള്‍ക്ക് പുറമേ കാസര്‍കോടും യെല്ലോ അലര്‍ട്ടുണ്ട്.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട പുതിയ ന്യൂനമര്‍ദം ശക്തമാകുന്ന സാഹചര്യത്തിലാണ് മഴ കനക്കുന്നത്. കടലില്‍ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ ഈ ദിവസങ്ങളില്‍ തെക്ക് പടിഞ്ഞാറ് ബംഗാള്‍ ഉള്‍ക്കടല്‍, തെക്ക് പടിഞ്ഞാറ് അറബിക്കടല്‍ മധ്യബംഗാള്‍ ഉള്‍ക്കടല്‍ തുടങ്ങിയ ഇടങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്നും കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

0Shares