കാസര്‍കോട്: പഴയ കാല മുസ്ലിം ലീഗ് നേതാവും പൗര പ്രമുഖനും മത- സാമൂഹിക- സാംസ്‌കാരിക- രാഷ്ട്രീയ പ്രവര്‍ത്തകനും ഉദുമയിലെ കല്ലട്ര സ്ഥാപനങ്ങളുടെ ഉടമയുമായ മാങ്ങാട് വെടിക്കുന്നിലെ കല്ലട്ര മാഹിന്‍ ഹാജി (90) നിര്യാതനായി. വെടിക്കുന്ന് ജുമാ മസ്ജിദ് പ്രസിഡണ്ടായിരുന്നു. ദീര്‍ഘ കാലം മാങ്ങാട് ജുമാ മസ്ജിദ് കമ്മിറ്റി പ്രസിഡണ്ടായി പ്രവര്‍ത്തിച്ചിരുന്നു. ഏറെക്കാലം പി.ഡബ്ല്യു.ഡി കോണ്‍ട്രാക്ടറായിരുന്നു.
ഭാര്യ: പരേതയായ ദൈനബി. മക്കള്‍: കല്ലട്ര അബ്ദുല്‍ റഹിമാന്‍, കല്ലട്ര മുഹമ്മദ് കുഞ്ഞി, കല്ലട്ര അബ്ദുല്ലക്കുഞ്ഞി, കല്ലട്ര അബ്ബാസ്, കല്ലട്ര അബ്ദുല്‍ ഖാദര്‍, കല്ലട്ര ഇബ്രാഹിം, കല്ലട്ര യൂസഫ്, മറിയ കുഞ്ഞി, നഫീസ, സുമയ്യ, പരേതയായ ബീവി.
കാസര്‍കോട് ഉദുമയിലെ കല്ലട്ര മാഹിന്‍ ഹാജി നിര്യാതനായി.