കാസര്‍കോട് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ നവംബറില്‍

  • Post category:news
  • Reading time:1 min read
You are currently viewing കാസര്‍കോട് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ നവംബറില്‍

കാസര്‍കോട്: കാസര്‍കോട് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ‘ബ്രോണ്‍ബി ഫ്രെയിംസ് 18’ നവംബര്‍ 10,11 തീയതികളില്‍ കാസര്‍കോട് മുന്‍സിപ്പല്‍ വനിതാഭവന്‍ ഹാളില്‍ നടക്കും. കാസര്‍കോടിനൊരിടം കൂട്ടായ്മ, ഫ്രാക് സിനിമ, സിനിമേറ്റ്സ് എന്നിവയുമായി ചേര്‍ന്നാണ് കാല്‍ നൂറ്റാണ്ടിനു ശേഷം കാസര്‍കോട് നഗരത്തില്‍ ഒരു ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. രണ്ടു ദിവസങ്ങളിലായി ഇന്ത്യന്‍, വിദേശ വിഭാഗങ്ങളിലായി ആറു അന്താരാഷ്ട്ര സിനിമകളാണ് പ്രദര്‍ശിപ്പിക്കുക. ഫിലിം ഫെസ്റ്റിവല്‍ പ്രശസ്ത തിരക്കഥാകൃത്തും സാഹിത്യക്കാരനുമായ സന്തോഷ് എച്ചിക്കാനം ഉദ്ഘാടനം ചെയ്യും. സംവിധായകന്‍ മനോജ് കാന മുഖ്യാഥിതിയാകും. ഡോക്യൂമെന്ററി സംവിധായകനും എഴുത്തുകാരനുമായ എം.എ റഹ്മാന്‍ മാഷിനെ ആദരിക്കും. ഫിലിം ഫെസ്റ്റിനോടനുബന്ധിച്ചു പുസ്തകമേള, സിനിമാ-ചിത്ര പ്രദര്‍ശനം, ചിത്ര രചന, സാംസ്‌കാരിക- സംഗീത പരിപാടികളും ടോക്ക് ഷോകളും ഉണ്ടാകും. ചലച്ചിത്ര പ്രവര്‍ത്തകര്‍ അടക്കം നിരവധി പ്രമുഖര്‍ ഫെസ്റ്റിവല്ലിന്റെ ഭാഗമായി കാസര്‍കോട്ടെത്തും. ഫെസ്റ്റിനുള്ള രജിസ്ട്രേഷന്‍ നടപടികള്‍ ആരംഭിച്ചതായി സംഘാടകര്‍ അറിയിച്ചു. ഇനി രജിസ്റ്റര്‍ ചെയ്യാന്‍ താത്പര്യമുള്ളവര്‍ ‘കാസര്‍കോടിനൊരിടം’ കൂട്ടായ്മയുടെ ഫേസ്ബുക്ക് ഗ്രൂപ്പ് സന്ദര്‍ശിക്കുകയോ 9400432357, 8129664465 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുകയോ ചെയ്യണമെന്നു ഭാരവാഹികള്‍ അറിയിച്ചു. ഫിലിം ഫെസ്റ്റ് സംഘാടക സമിതി അംഗങ്ങളായ വത്സന്‍ മാഷ്, ടി എ ഷാഫി, പത്മനാഭന്‍ ബ്ലാത്തൂര്‍, ശുഹൈബ് വൈസ്രോയി, സണ്ണി ജോസഫ്, മധൂര്‍ ശരീഫ്, സുബിന്‍ ജോസ്, ഡോ.ഷമീം, എം എ നജീബ്, മുഹമ്മദ് ശിഹാബ് കെ ജെ മൊഗര്‍, സഹീര്‍ ബ്രോണ്‍ബി, കെ പി എസ് വിദ്യാനഗര്‍, അഹ്റാസ് അബൂബക്കര്‍ എ. കെ,വാസില്‍ കോപ്പ, സഫ്വാന്‍ വിദ്യാനഗര്‍, ശ്രീരാജ്, നാഫി ഗ്രാപികോ, അഖില്‍ രാജ് അബ്ബാസ് മൊഗര്‍,കിരണ്‍, ലിയോ, ആഡ്‌ലിന്‍, ജൂട്ടു ജുബൈര്‍,പവീഷ്, ശ്രീരാഗ് എന്നിവര്‍ സംസാരിച്ചു.

0Shares