
കാസര്‍കോട്: ആറ് വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് പത്ത് വർഷം കഠിനതടവും പതിനയ്യായിരം രൂപ പിഴയും ശിക്ഷ വിധിച്ച് ജില്ലാ അഡീഷണൽ സെഷൻസ് കോടതി. 2016 മെയ് ഒന്നിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

അന്നേ ദിവസം വീടിന് മുന്നില്‍ കളിക്കുകയായിരുന്ന കുട്ടിയെ അയല്‍വാസിയായ രവീന്ദ്ര സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. തിരികെ വീട്ടിലെത്തിയ കുട്ടി രക്ഷിതാക്കളോട് വിവരം പറഞ്ഞു. ഇതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചു.
പരിശോധനയില്‍ ലെംഗികപീഡനമാണ് നടന്നതെന്ന് ആശുപത്രി അധികൃതര്‍ സ്ഥിരീകരിക്കുകയായിരുന്നു. മാതാപിതാക്കളുടെ പരാതിയില്‍ പ്രതിയെ അന്ന് തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഹോസ്ദുര്‍ഗ് പോലീസാണ് കേസന്വേഷിച്ചത്.
