കാസര്‍കോട്ട് കാര്‍ നിയന്ത്രണം വിട്ട് കെട്ടിടത്തിലിടിച്ച് യുവാവ് മരിച്ചു.

  • Post category:news
  • Reading time:1 min read
You are currently viewing കാസര്‍കോട്ട് കാര്‍ നിയന്ത്രണം വിട്ട് കെട്ടിടത്തിലിടിച്ച് യുവാവ് മരിച്ചു.

കാസര്‍കോട്: നിയന്ത്രണം വിട്ട കാര്‍ കടയിലേക്ക് പാഞ്ഞു കയറി യുവാവ് മരിച്ചു. ഉളിയത്തടുക്ക പുളിക്കൂറിലെ ഷിഹാബ് മന്‍സിലില്‍ അബ്ദുല്‍ ഖാദര്‍- ഫൗസിയ ദമ്പതികളുടെ മകന്‍ അബ്ദുല്‍ ബാസിത്ത് (22) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം. ബാസിത്ത് ഓടിച്ച കാറാണ് അണങ്കൂരിലെ പഴയ ബീവറേജസ് ഔട്ട്‌ലെറ്റ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിലേക്ക് നിയന്ത്രണം വിട്ട് പാഞ്ഞുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്ന നിലയിലാണ്.

കാസര്‍കോട് നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ലോപ്ലസ് വസ്ത്രാലയത്തിലെ ജീവനക്കാരനാണ് ബാസിത്ത്. കടപൂട്ടി വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. വലിയ ശബ്ദം കേട്ട നാട്ടുകാര്‍ ഫയര്‍ഫോഴ്‌സിനെ അറിയിക്കുകയായിരുന്നു. ഫയര്‍ഫോഴ്‌സെത്തിയാണ് അകത്ത് കുടുങ്ങി കിടന്ന ബാസിത്തിനെ കാര്‍ വെട്ടിപ്പൊളിച്ച് പുറത്തെടുത്തത്.

0Shares