കാസര്‍കോട്: മുംബൈയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് കാസര്‍കോട്ടെ വ്യാപാരി മരിച്ചു. ഉളിയത്തടുക്ക പുളിക്കൂറിലെ മുഹമ്മദ് ഫിറോസ് (47) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ ആറുമണിയോടെയായിരുന്നു അന്ത്യം. മുംബൈയില്‍ വ്യാപാരിയായിരുന്നു. നേരത്തെ കാസര്‍കോട് മാര്‍ക്കറ്റ് റോഡില്‍ ഹോള്‍സെയില്‍ ചിക്കന്‍ കട നടത്തിവന്നിരുന്നു. ഒരാഴ്ച മുമ്പാണ് നാട്ടില്‍ നിന്ന് മുംബൈയിലേക്ക് മടങ്ങിപ്പോയത്. മൃതദേഹം നാട്ടിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് ബന്ധുക്കള്‍. ഖബറടക്കം മാലിക് ദീനാര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
പരേതരായ ടി എ മഹ് മൂദ്- സൈനബ് ദമ്പതികളുടെ മകനാണ്. ഭാര്യ: മറിയം, സിയാന. മക്കള്‍: ഫസ്മിന, ഫൈമ യാസ്മിന്‍, ഫാസില്‍ മഹ് മൂദ്, ഖദീജത്ത് ഫായിസ, നഫീസത്ത് ഫായിസ, ഫാത്വിമ, മുഹമ്മദ് ഫര്‍ഹാന്‍. മരുമകന്‍: നംഷാദ്. സഹോദരങ്ങള്‍: ടി എം ഇഖ്ബാല്‍, മുഹമ്മദ് അഷ്റഫ്, നജീബ്, ആഇശ, ഫാത്വിമ, റാബിയ, നബീസ, മുംതാസ്, ഷഹനാസ്, ജസീല, സറീന, ഷബീബ, പരേതയായ ഉമ്മുഹലീമ.
കാസര്‍കോട്ടെ വ്യാപാരി മുംബൈയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു