
കാസര്‍കോട്: അവന്യു ടൈല്‍ ആന്‍ഡ് ബാത്ത് സ്റ്റുഡിയോ ഉപഭോക്താക്കള്‍ക്കായി ക്യാഷ് ബാക്ക് ഓഫര്‍ പ്രഖ്യാപിച്ചു. റംസാന്‍ മുന്‍നിര്‍ത്തിയാണ് ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ‘ലക്കി ഷോപ്പേഴ്സ് വിന്ന്’ എന്ന ഓഫറിലൂടെ ഉപഭോകതാക്കള്‍ക്ക് സ്ഥാപനം വലിയ ആനുകൂല്യമാണ് ലഭ്യമാകുന്നത്. 50,000 രൂപ 25,000 രൂപ 15,000 രൂപ 10,000 രൂപ എന്ന ക്രമത്തില്‍ നാല് ഭാഗ്യശാലികളെയാണ് ഈ ആനുകൂല്യം കാത്തിരിക്കുന്നത്.

75, 000 രൂപയില്‍ മുകളില്‍ പര്‍ച്ചേസ് ചെയ്യുന്നവര്‍ക്ക് ആദ്യ കൂപ്പണും, അതിന് താഴെ പര്‍ച്ചേസ് ചെയ്യുന്നവര്‍ക്ക് യഥാക്രമം മറ്റു കൂപ്പണുമാണ് ലഭിക്കുക. വീട്, ഓഫീസ് തുടങ്ങി കെട്ടിട നിര്‍മാണത്തിന് ആവശ്യമായ ടൈല്‍, സാനറ്റോറി വെയര്‍, സി.പി.ഫിറ്റിംഗ്‌സ് തുടങ്ങി എല്ലാം അവന്യുവില്‍ ലഭ്യമാണ്.

വിവിധ കമ്പനികളുടെ ബ്രാന്‍ഡഡ് ടൈലുകളുടെയും സാനറ്റോറി ഉത്പന്നങ്ങളുടെയും വലിയ ശേഖരമാണ് ഈ ഒഫറിനായി അവന്യു ഒരുക്കിവച്ചിരിക്കുന്നത്. റംസാനും പെരുന്നാളും പ്രമാണിച്ച് നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക് ഈ ആനുകൂല്യം വളരെ പ്രയോജനകരമാകുമെന്നും ഇത് പരമാവധി ആളുകള്‍ ഉപയോഗപ്പെടുത്തണമെന്നും അവന്യു മാനേജ്‌മെന്റ് പ്രതിനിധികള്‍ അറിയിച്ചു.
