കാശ്മീരില്‍ ഹിസ്ബുള്‍ ഭീകരർക്കൊപ്പം അറസ്റ്റിലായ പോലീസ് ഉദ്യോഗസ്ഥൻ ദേവീന്ദർ സിംഗിന് സമ്മാനിച്ച പോലീസ് മെഡൽ പിൻവലിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing കാശ്മീരില്‍ ഹിസ്ബുള്‍ ഭീകരർക്കൊപ്പം അറസ്റ്റിലായ പോലീസ് ഉദ്യോഗസ്ഥൻ ദേവീന്ദർ സിംഗിന് സമ്മാനിച്ച പോലീസ് മെഡൽ പിൻവലിച്ചു

ജമ്മു കാശ്മീരിൽ ഹിസ്ബുള്‍ ഭീകരർക്കൊപ്പം അറസ്റ്റിലായ പോലീസ് ഉദ്യോഗസ്ഥൻ ദേവീന്ദർ സിംഗിന് സമ്മാനിച്ച പോലീസ് മെഡൽ പിൻവലിച്ചു. സർവ്വീസിൽ നിന്ന് പുറത്താക്കണമെന്ന ആവശ്യമുന്നയിച്ച് ജമ്മു കശ്മീർ പോലീസ് വകുപ്പ് ആഭ്യന്തര മന്ത്രാലയത്തിന് കത്തെഴുതിയതിന് പിന്നാലെയാണ് പോലീസ് മെഡൽ പിൻവലിച്ചിരിക്കുന്നത്. ഷേർ ഇ കശ്മീർ മെഡൽ പിൻവലിച്ച് കൊണ്ട് കാശ്മീർ ലെഫ്‍ന്‍റ് ഗവർണർ ഉത്തരവ് പുറത്തിറക്കി.

ഡിഎസ്പി റാങ്കിലുള്ള ദേവീന്ദർ സിംഗിന്‍റെ സ്ഥാനക്കയറ്റത്തിനായുള്ള നടപടികൾ മരവിപ്പിച്ചതായി പോലീസ് നേരത്തെ അറിയിച്ചിരുന്നു. ശനിയാഴ്ച ഹിസ്ബുൽ ഭീകരർക്കൊപ്പം ദില്ലിയിലേക്കുള്ള കാർ യാത്രക്കിടെയാണ് ദേവീന്ദർ സിംഗിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഡിഎസ്പിക്കൊപ്പം സഞ്ചരിച്ച തീവ്രവാദികൾ റിപ്പബ്ലിക് ദിനത്തിൽ ദില്ലിയിൽ ആക്രമണം ആസൂത്രണം ചെയ്തിരുന്നതായി ഇന്റലിജൻസ് വൃത്തങ്ങൾ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

0Shares