പിലിക്കോട്: കാലിക്കടവ് ടൗണില്‍ കോണ്‍ഗ്രസ് പിലിക്കോട് മണ്ഡലം കമ്മിറ്റി സ്ഥാപിച്ച കൊടിയും കൊടിമരവും നശിപ്പിച്ച നിലിയില്‍ കണ്ടെത്തി. കൊടിയും കൊടിമരവും പിഴുതെറിഞ്ഞ നിലയിലായിരുന്നു. പിലിക്കോട് പടുവളത്തില്‍ കഴിഞ്ഞദിവസം രാജീവ് ഗാന്ധിയുടെ ഛായാചിത്രമടങ്ങുന്ന ബാനറും കൊടിയും നശിപ്പിച്ചിരുന്നു. ഞായറാഴ്ച രാവിലെയാണ് കൊടിയും കൊടിമരവും നശിപ്പതായി കണ്ടത്. വര്‍ഷങ്ങള്‍ക്കു മുമ്പ് കാലിക്കടവില്‍ തറകെട്ടി സ്ഥാപിച്ചതാണ് കൊടിമരം.
ഇതിനുമുമ്പും ഇവിടെ കൊടിമരം നശിപ്പിക്കപ്പെട്ടിരുന്നു. സംഭവത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷേധിച്ചു. കോണ്‍ഗ്രസിന്റെ കൊടിയും കൊടിമരവും ബാനറും നശിപ്പിക്കപ്പെടുന്നതും പ്രവര്‍ത്തനസ്വാതന്ത്ര്യം നിഷേധിക്കുന്നതും ഗൗരവത്തോടെ കാണാന്‍ പോലീസ് തയ്യാറാവണമെന്ന് ഡി.സി.സി. പ്രസിഡന്റ് ഹക്കിം കുന്നില്‍ ആവശ്യപ്പെട്ടു.
കാലിക്കടവില്‍ കോണ്‍ഗ്രസ് കൊടിമരവും പതാകയും നശിപ്പിച്ചു