കാറും ബൈക്കും കൂട്ടിയിടിച്ച് വ്യാപാരി മരിച്ചു

  • Post category:local news / obitury
  • Reading time:1 min read
You are currently viewing കാറും ബൈക്കും കൂട്ടിയിടിച്ച് വ്യാപാരി മരിച്ചു

നീലേശ്വരം: കരുവാച്ചേരിയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ വ്യാപാരി മരിച്ചു. കരിവെള്ളൂര്‍ അറേബ്യന്‍ വാട്ടര്‍ പ്രൂഫ് സ്ഥാപന ഉടമ കരിവെള്ളൂര്‍ കുതിരുമ്മല്‍ വാണിയില്ലം സോമേശ്വരി ക്ഷേത്ര സമീപത്തെ ടി.കെ ലക്ഷ്മണ(57) നാണ് മരിച്ചത്. സംസ്‌കാരം ബുധനാഴ്ച ഇളമ്പച്ചി സമുദായ ശ്മശാനത്തില്‍.

ഇളമ്പച്ചിയിലെ ക്ഷേത്ര ശില്‍പ്പിയായിരുന്ന പരേതരായ തെക്കടവന്‍ അപ്പു പണിക്കര്‍ മണിയാണിയുടെയും കാനക്കീല്‍ ദേവകി അമ്മയുടെയും മകനാണ്. ഭാര്യ: എം വനജ. മക്കള്‍: ലിജേഷ്(യുണൈറ്റഡ് ഇന്‍ഷൂറന്‍സ്, കാഞ്ഞങ്ങാട്), ലിജിന(ദുബായ്). മരുമക്കള്‍: വിഖില(ചെറുപുഴ), വിജേഷ്(ദുബായ്).

0Shares