കാറില്‍ ലോറിയിടിച്ച് മുന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് പരിക്ക്

  • Post category:news
  • Reading time:1 min read
You are currently viewing കാറില്‍ ലോറിയിടിച്ച് മുന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് പരിക്ക്

കാഞ്ഞങ്ങാട്: കാറില്‍ ലോറിയിടിച്ച് കാസര്‍കോട്  മുന്‍ കോടതിയിലെ പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് പരിക്ക്. കാടങ്കോട് സ്വദേശി സി ഷുക്കൂറിനാ(47)ണ് നിസാര പരിക്ക്. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ കാഞ്ഞങ്ങാട് സൗത്തില്‍ ദേശീയപാതയില്‍ വച്ചായിരുന്നു അപകടം. നീലേശ്വരം ഭാഗത്തു നിന്നും കാഞ്ഞങ്ങാട്ടേക്ക് വരികയായിരുന്നു ഷുക്കൂര്‍. എതിര്‍ഭാഗത്തുനിന്നും അമിത വേഗതയിലെത്തിയ ലോറി  ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ലോറി നിയന്ത്രണം വിട്ട് കീഴ്‌മേല്‍ മറിഞ്ഞു. കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. ലോറി ഡ്രൈവര്‍ക്കും ഷുക്കൂറിനും നിസാര പരുക്കേറ്റു.

സംഭവമറിഞ്ഞ നാട്ടുകാര്‍ ഇരുവരേയും കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴുത്തിനാണ് ഷുക്കൂറിന് പരുക്കേറ്റത്.അപകടം സംബന്ധിച്ച വിവരം ഷുക്കൂര്‍  തന്റെ ഫേസ്ബുക്കില്‍ കുറിച്ചിട്ടുണ്ട്.

 

0Shares