
കാസര്‍കോട്: കാസര്‍കോട് ബ്ലോക്ക് പരിധിയില്‍ സമഗ്രവികസനത്തിനും ശുചിത്വവും ഉറപ്പുവരുത്തുന്നതിന് ലക്ഷ്യംവെച്ച് ബ്ലോക്ക് പഞ്ചായത്ത് 2018-19 വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ചു. 57,79,64, 446കോടി വരവും 57,79,52,446 കോടി ചെലവും പ്രതീക്ഷിക്കുന്ന ബജറ്റുാണ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റും ധനകാര്യ ചെയര്‍പേഴ്‌സണുമായ ഹലീമ ഷിനൂല്‍ അവതരിപ്പിച്ചത്. കാര്‍ഷീകമേഖലയ്ക്കും, ഭവന നിര്‍മാണത്തിനും വിദ്യാഭ്യാസത്തിനും അടിസ്ഥാന സൗകര്യത്തിനും ഊന്നല്‍ നല്‍കിയാണ് ബജറ്റ്. നാലുമിഷനുകളെ അടിസ്ഥാനമാക്കിയാണ് ഇത്തവണ ബജറ്റ് അവതരിപ്പിച്ചത്. കാര്‍ഷീക മേഖലയ്ക്ക് ഈവര്‍ഷം ഐ.ഡബ്ല്യൂ.എം.പി യില്‍ ഉള്‍പെടേ 10,43,35,00 രൂപയാണ് നീക്കിവച്ചിരിക്കുന്നത്. വിളയുടെ ഉല്‍പാദനം വര്‍ധിപ്പിക്കുന്നതിനും ജലാശയങ്ങള്‍ സംരക്ഷിക്കുന്നതിനും പുതിയ ജലാശയങ്ങള്‍ നിര്‍മ്മിക്കുന്നതിനും തുക ഉപയോഗിക്കും. ബ്ലോക്ക് പരിധിയില്‍ ഭവനരഹിതരായവര്‍ക്ക് പാര്‍പ്പിടം നല്‍കുന്നതിനായി ഫണ്ടില്‍നിന്ന് നല്ലൊരു തുക മാറ്റി വെച്ചിട്ടുണ്ട്. 1000 ത്തോളം പേര്‍ വീടില്ലാതെ ദുരിതം പേറുന്നതായി സര്‍വേയിലുണ്ട്. ലൈഫ് പദ്ധതിയിലുള്‍പെടുത്തി വീട് നിര്‍മ്മിക്കുന്നതിനായി ഈവര്‍ഷം 1,80,42,159 രൂപ ചിലവഴിക്കും.
സ്‌കൂളുകള്‍ ഹൈടെക് ആക്കുന്നതിനായി 37,71,360 രൂപ വകയിരുത്തിയിട്ടുണ്ട്. പ്രൈമറി സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യം വര്‍ധിപ്പിക്കും. ആരോഗ്യമേഖലയ്ക്ക് 47,32,000 രൂപയുടെ പദ്ധതിയാവിഷ്‌കരിക്കും. ക്ഷീരമേഖലയില്‍ 37,50,000 രൂപയുടെയും സാമൂഹിക ക്ഷേമരംഗത്ത് 1,23,05,760 രൂപയുടേയും തൊഴിലുറപ്പ് പദ്ധതിക്ക് 21,28,12,446 രൂപയുടെയും പദ്ധതികള്‍ നടപ്പിലാക്കും. ബ്ലോക്ക് പഞ്ചായത്ത്, സര്‍ക്കാര്‍-സര്‍ക്കാരിതര ഏജന്‍സികളുടെ ഫണ്ടുകള്‍ സംയോജിപ്പിച്ച് ജനങ്ങളുടെയും ജനപ്രതിനിധികളുടെയും നിര്‍വഹണ ഉദ്യോഗസ്ഥരുടെയും സഹകരണത്തോടെ സാമ്പത്തികവും സാമൂഹികവുമായ ഉയര്‍ച്ചയാണ് ബജറ്റില്‍ ലക്ഷ്യമിടുന്നത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എച്ച് മുഹമ്മദ് കുഞ്ഞി ചായിന്റടി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി രാകേഷ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ടി.ഡി കബീര്‍, താഹിറാ യൂസഫ്, പ്രഭാശങ്കര്‍, സത്യ ശങ്കരഭട്ട്, എ.എസ് അഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു.
കാര്‍ഷിക മേഖലയ്ക്ക് ഊന്നല്‍ നല്‍കുന്ന ബജറ്റുമായി കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത്; 57 കോടിയുടെ സമഗ്രവികസനം ലക്ഷ്യം