
തിരുവോണത്തെ വരവേല്‍ക്കാന്‍ മലയാളികള്‍ക്ക് ഇന്ന് അത്തം. പൂക്കൂടയുമായി ആവേശത്തോടെ തൊടിയിലോടുന്ന ബാല്യം ഇന്ന് അന്യമാകുന്ന കാഴ്ചകളിലൊന്നാണ്. കഴിഞ്ഞ കാലത്തിന്‍റെ ആ മണമുള്ള ഓര്‍മ്മകള്‍ ഓര്‍ത്തെടുക്കാനുള്ള ദിനം കൂടിയാകുന്നു അത്തം. ഇനി പത്ത് നാള്‍ കാത്തിരിപ്പിന്‍റെ കാലം. ഗൃഹാതുരതയുടെയും ഐതിഹ്യത്തിന്‍റെയും ഓര്‍മയില്‍ മലയാളികളുടെ വീട്ടുമുറ്റത്ത് ഇനി പത്തുനാള്‍ പൂക്കള്‍ കളമൊരുക്കും.

ലോകത്തിന്‍റെ നാനാഭാഗത്തുമുള്ള മലയാളികള്‍ മഹാബലി തമ്പുരാനെ സ്വീകരിക്കാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചിരിക്കുന്നു. കര്‍ക്കിടകത്തിന്‍റെ കഷ്ടകാണ്ഡം മറികടന്ന്, നന്മയുടെ മാവേലിയെ വരവേല്‍ക്കാന്‍, മുറ്റത്ത് മാത്രമല്ല, മനസ്സിലും ഒരുക്കാം സ്‌നേഹത്തിന്‍റെയും സൗഹൃദത്തിന്‍റെയും നല്ല പൂക്കളം.
