കാത്തിരിപ്പിന് വിരാമം: കാസര്‍കോട്ടെ തയ്യേനി വായക്കാനം പട്ടികവര്‍ഗ കോളനിവാസികള്‍ക്ക് 35 വര്‍ഷത്തിനു ശേഷം പട്ടയം ലഭിച്ചു.

  • Post category:local news
  • Reading time:1 min read
You are currently viewing കാത്തിരിപ്പിന് വിരാമം: കാസര്‍കോട്ടെ തയ്യേനി വായക്കാനം പട്ടികവര്‍ഗ കോളനിവാസികള്‍ക്ക് 35 വര്‍ഷത്തിനു ശേഷം പട്ടയം ലഭിച്ചു.

കാസര്‍കോട്: കാസര്‍കോട്ടെ പാലവയല്‍ വില്ലേജിലെ തയ്യേനി വായാക്കാനം പട്ടികവര്‍ഗ കോളനിവാസികള്‍ക്ക് 35 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം പട്ടയം ലഭിച്ചു. കോളനിയിലെ ആറ് പട്ടിക വര്‍ഗ കുടുംബങ്ങള്‍ക്കാണ് പട്ടയം ലഭിച്ചത്. ഇവര്‍ താമസിച്ചിരുന്ന കോളനിയിലെ സര്‍വെ നമ്പര്‍ 109 ലെ സ്ഥലം 1973ല്‍ സര്‍ക്കാര്‍ ഒരു സ്വകാര്യ വ്യക്തിക്ക് പതിച്ചു നല്‍കിയിരുന്നു. എന്നാല്‍ പതിച്ചു കിട്ടിയ ആള്‍ ഈ സ്ഥലത്ത് താമസിക്കുകയോ കരം അടക്കുകയോ ചെയ്തിട്ടില്ല.

2016 ഡിസംബറില്‍ തയ്യേനി ഗവ. യു പി സ്‌കൂളില്‍ ജില്ലാ കലക്ടര്‍ കെ. ജീവന്‍ബാബു നടത്തിയ ‘ഊരില്‍ ഒരുദിനം’ എന്ന ജനസമ്പര്‍ക്ക പരിപാടിയില്‍ ഭൂമി പതിച്ച് കിട്ടാനുള്ള അപേക്ഷയുമായി കോളനിവാസികള്‍ എത്തിയിരുന്നു. ഇവരുടെ അപേക്ഷ പരിശോധിച്ച് അര്‍ഹരാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് 1973ല്‍ നല്‍കിയ പട്ടയം റദ്ദ് ചെയ്ത് ആറ് പേര്‍ക്ക് പുതിയ പട്ടയം നല്‍കാന്‍ തീരുമാനമായത്. മെയ് 13ന് കാഞ്ഞങ്ങാട് നടക്കുന്ന പട്ടയമേളയില്‍ വച്ചാണ് ഇവര്‍ക്ക് മിച്ചഭൂമി പട്ടയം ലഭിക്കുക.

0Shares