കാസര്‍കോട്: ഭര്‍തൃവീട്ടില്‍ നിന്നും കാണാതായ മൂന്നുമാസം ഗര്‍ഭിണിയായ യുവതിയെ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ചേരൂരിലെ ഹാരിസിന്റെ ഭാര്യ റമീസ (24)യുടെ മൃതദേഹമാണ് ചേരൂര്‍ തൂക്കുപാലത്തിന് സമീപത്തുനിന്നും ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ കണ്ടെത്തിയത്.
വെള്ളിയാഴ്ച രാവിലെ പത്ത് മണിയോടെയാണ് ഭര്‍തൃവീട്ടില്‍ നിന്നും കാണാതായത്. റമീസയുടെ ബന്ധു അഷ്‌റഫ് വിദ്യാനഗര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.
പോലിസും നാട്ടുകാരും അന്വേഷണം നടത്തിവരുന്നതിനിടെയാണ് മൃതദേഹം ചേരൂര്‍ കടവില്‍ കണ്ടെത്തിയത്. കാസര്‍കോട് ജനറലാശുപത്രിയില്‍ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തി. ഇബ്രാഹിം- ഫൗസിയ ദമ്പതികളുടെ മകളാണ്. മക്കള്‍: റിസില, നൈല.
കാണാതായ ഗര്‍ഭിണിയായ യുവതിയെ ചേരൂര്‍ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തി