കാസര്‍കോട്: ജില്ലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവന നല്‍കി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മാതൃകയായി. കാട്ടുകുക്കേ ശ്രീ സുബ്രഹ്മണ്യേശ്വര ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എന്‍.എസ്.എസ് വിദ്യാര്‍ഥികളാണ് പ്രളയദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായവുമായി എത്തിയത്.
മറ്റു കുട്ടികളില്‍നിന്നും പ്രദേശവാസികളില്‍ നിന്നും പിരിവെടുത്ത് ക്യാമ്പിലേക്ക് അവശ്യമായായ ഭക്ഷ്യസാധനങ്ങള്‍ എത്തിച്ചത്. കൂടാതെ വസ്ത്രങ്ങള്‍, നോട്ട് പുസ്തകങ്ങള്‍, ശുചീകരണ വസ്തുക്കള്‍ തുടങ്ങിയവയാണ് കുട്ടികള്‍ ശേഖരിച്ചത്.
വിദ്യാര്‍ഥികള്‍ കാസര്‍കോട് എം.എല്‍.എ എന്‍.എ നെല്ലിക്കുന്നിന്റെ സാന്നിധ്യത്തില്‍ ജില്ലാ കലക്ടര്‍ ഡോ.ഡി സജിത്ത് ബാബുവിന് കൈമാറി. എന്‍.എസ്.എസ് ഓഫീസര്‍ മഹേഷ്, മറ്റു അധ്യാപകരായ രാജേഷ്, സുപ്രീത് സംബന്ധിച്ചു.

കാട്ടുകുക്കയിലെ സ്‌കൂള്‍ വിദ്യാര്‍ഥികളും പ്രളയദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായവുമായി എത്തി