
ബേത്തൂർപാറ/ കാസർകോട്:: വരൾച്ചയിലും മഴക്കെടുതിയിലും കവുങ്ങ് കർഷകർക്കുണ്ടായ വ്യാപകമായ നഷ്ടം പരിഹരിക്കുന്നതിന് കർഷക സംഘം കാസർകോട് ജില്ലാ കമ്മറ്റി തയ്യാറാക്കി സംസ്ഥാന സർക്കാറിന് സമർപ്പിച്ച കർഷക പാക്കേജ് ഉടൻ നടപ്പിലാക്കണമെന്ന് കർഷക സംഘം ബേത്തൂർപാറ മേഖലാ സമ്മേളനം ആവശ്യപ്പെട്ടു.

സമ്മേളനം ജില്ലാ വൈസ് പ്രസിഡന്റ് എ.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു.കെ.മണികണ്ഠൻ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി കെ.പി രാമചന്ദ്രൻ, ബി.ചാത്തുക്കുട്ടി, കെ.സുധീഷ്, വി.അരവിന്ദൻ, ടി.കെ മനോജ്, എം.സുരേന്ദ്രൻ, കെ.നാരായണൻ എന്നിവർ സംസാരിച്ചു.സംഘടനാ ഭാരവാഹികളായ സെക്രട്ടറി കെ.മണികണ്ഠൻ , ജോയന്റ് സെക്രട്ടറി വിശ്വംഭരൻ, പ്രസിഡന്റ്കെ.നാരായണൻ, പുഷ്പ മണി (വൈ. പ്രസി.) കെ.മാധവൻ നായർ (ഖജ.) എന്നിവര്‍ പങ്കെടുത്തു.
