കല്യോട്ടെ മൂന്നാംതരം വിദ്യാര്‍ത്ഥിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം കഠിനതടവും അമ്പതിനായിരം രൂപ പിഴയും

  • Post category:news
  • Reading time:2 mins read
You are currently viewing കല്യോട്ടെ മൂന്നാംതരം വിദ്യാര്‍ത്ഥിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം കഠിനതടവും അമ്പതിനായിരം രൂപ പിഴയും

കാസര്‍കോട്: പെരിയ കല്യോട്ടെ മൂന്നാം തരം വിദ്യാര്‍ത്ഥിയായിരുന്ന ഫഹദിനെ(8) കഴുത്തറുത്ത് കൊലപെടുത്തിയ കേസ്സിലെ പ്രതിക്ക് ജിവ പര്യന്തം കഠിന
തടവും അമ്പതിനായിരം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. ഐ പി സി 341, 302 വകുപ്പ് പ്രകാരമാണ് ശിക്ഷ. കൊലപാതകം, അന്യായമായി തടഞ്ഞുവക്കല്‍ എന്നിവയാണ് ഏറെ പ്രമാദമായ കേസില്‍ പ്രതിയായ ഇരിയ സ്വദേശി കണ്ണോത്തെ വിജയനെ(40)തിരേ കോടതി കണ്ടെത്തിയ കുറ്റം.തടവ് ശിക്ഷയ്ക്കൊപ്പം വിധിച്ച ഒരു ലക്ഷം രൂപയില്‍ നിന്ന് അമ്പതിനായിരം രൂപ ഫഹദിന്റെ കുടുംബത്തിന് നല്‍കണമെന്ന് കോടതി ഉത്തരവായി.കാസര്‍കോട് അഡീഷണല്‍ സെഷന്‍സ് കോടതി (1)  ജഡ്ജി  പി.എസ്. ശശികുമാറാണ് ശിക്ഷ വിധിച്ചത്. പി.രാഘവനായിരുന്നു പബ്ലിക് പ്രോസിക്യൂട്ടര്‍. 2015 ജൂലൈ 9 നായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. കല്യോട്ട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ മൂന്നാംതരം വിദ്യാര്‍ഥിയായിരുന്ന ഫഹദ് സഹോദരിക്കൊപ്പം സ്‌കൂളിലേക്ക് പോകവെയാണ് കൊല ചെയ്യപെട്ടത്. കുട്ടിയുടെ പിതാവിനോടുള്ള പ്രതികാരമാണ് കൊലപാതകത്തില്‍ കലാശിച്ചത്. തെങ്ങുകയറ്റ തൊഴിലാളിയായിരുന്ന ഇരിയ സ്വദേശി കണ്ണോത്തെ വിജയന്‍ ഫഹദിനെ കത്തിയുപയോഗിച്ച് കഴുത്തിനും പുറത്തും വെട്ടുകയായിരുന്നു.കുട്ടികളുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തി രക്തത്തില്‍ കുളിച്ച് കിടക്കുകയായിരുന്ന കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കൊലപാതകത്തിന് ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച വിജയനെ നാട്ടുകാരാണ് പിടികൂടി പൊലീസിലേല്‍പ്പിച്ചത്.  കേസില്‍ 90 ദിവസത്തിനകം തന്നെ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. അന്നത്തെ ഹൊസ്ദുര്‍ഗ്ഗ് സി.ഐയായിരുന്ന യു പ്രേമനായിരുന്ന അന്വേഷണം നടത്തിയത്. പ്രൊസിക്യൂഷന് വേണ്ടി 40 നാല്‍പത് പേരെ വിസ്തരിച്ചിരുന്നു.പെരിയ കല്യോട്ട് കണ്ണോത്തെ ഓട്ടോഡ്രൈവര്‍ അബ്ബാസിന്റെയും ആയിഷയുടെയും മകനാണ് മുഹമ്മദ് ഫഹദ്.

വായനക്കാര്‍ക്കുള്ള സമ്മാന പദ്ധതി(18.06.2018)

ഇന്നത്തെ ചോദ്യം

സന്തോഷ് ട്രോഫി ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു?

A) ക്രിക്കറ്റ്

B) വോളിബോള്‍

C) ഫുട്‌ബോള്‍

D) ബാസ്‌ക്കറ്റ് ബോള്‍

E) ഇവയൊന്നുമല്ല

നിങ്ങള്‍ ചെയ്യേണ്ടത്; ചാനല്‍ ആര്‍.ബിയുടെ channelrb.com ഫേസ് ബുക്ക് പേജ് നിര്‍ബന്ധമായും ലൈക്ക് ചെയ്യുക. പിന്നീട് ചോദ്യത്തിനുള്ള ശരിയുത്തരം 7025274015 എന്ന മൊബൈല്‍ നമ്പറില്‍ മെസേജ് ആയി ഇന്നുരാത്രി(18.06.18) 12 മണിക്ക് മുമ്പ് അയക്കുക. ഉത്തരത്തോടൊപ്പം നിങ്ങളുടെ മുഴുവന്‍ പേര് (ഫേസ്ബുക്കിലെ പ്രൊഫൈല്‍ നെയിമും വേണം), വിലാസം, (പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി), മൊബൈല്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തണം. ഒന്നില്‍ കൂടുതല്‍ ശരിയുത്തരം വരികയാണെങ്കില്‍ നറുക്കെടുപ്പിലൂടെ ചാനല്‍ ആര്‍.ബി വിജയികളെ കണ്ടത്തും. ഈ സമ്മാനപദ്ധതിയില്‍ ആര്‍ക്കും പങ്കെടുക്കാം. മൗലവി ബുക്ക് ഡിപ്പോ സ്‌പോണ്‍സര്‍ ചെയ്യുന്ന സമ്മാനങ്ങളും ചാനല്‍ ആര്‍.ബിയുടെ സര്‍ട്ടിഫിക്കറ്റുമാണ് വിജയികള്‍ക്ക് നല്‍കുന്നത്. ഈമാസം 9 ാം തിയ്യതി വരേ നടത്തിയ വിജയികള്‍ക്കുള്ള സമ്മാന വിതരണം ബുധനാഴ്ച (20.06.2018) ചാനല്‍ സ്റ്റുഡിയോവില്‍ വച്ച് നടക്കും.

ഇന്നലെ (17.06.2018) നടന്ന മല്‍സരത്തിലെ ഉത്തരം: 12

വിജയി: പ്രിന്‍സണ്‍ തയ്യലക്കാല്‍, തൃശൂര്‍

0Shares