കലാഭവന്‍ മണിയുടെ മരണം: സി.ബി.ഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി.

  • Post category:news
  • Reading time:1 min read
You are currently viewing കലാഭവന്‍ മണിയുടെ മരണം: സി.ബി.ഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി.

കൊച്ചി: പ്രമുഖ നടന്‍ കലാഭവന്‍ മണിയുടെ മരണം സി.ബി.ഐ അന്വേഷിക്കണമെന്ന് ഹൈക്കോടതിയുടെ ഉത്തരവ്. മണിയുടെ സഹോദരന്‍ ആര്‍.എല്‍.വി. രാമകൃഷ്ണന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച് കൊണ്ടാണ് സി.ബി.ഐ അന്വേഷണത്തിന് കോടതി ഉത്തരവിട്ടത്. കേസ് ഏറ്റെടുക്കാനാകില്ലെന്നായിരുന്നു സി.ബി.ഐയുടെ മുന്‍ തീരുമാനം. മണിയുടെ മരണകാരണം കരള്‍ രോഗമെന്നാണ് സി.ബി.ഐ നേരത്തെ പറഞ്ഞത്. മണിയുടെ മരണത്തിന് പിന്നില്‍ നിഗൂഢതയുണ്ടെന്നും ചില കറുത്ത കൈകളാണ് മരണത്തിന് കാരണക്കാരെന്നും രാമകൃഷ്ണന്‍ ആരോപിച്ചിരുന്നു.

മണിയുടെ മരണകാരണത്തെക്കുറിച്ച് പോലീസ് നടത്തിയ അന്വേഷണം വിശ്വസനീയമല്ലെന്നും മണിയുടെത് സ്വാഭാവിക മരണമല്ലെന്നും രാമകൃഷ്ണന്‍ പല തവണ പറഞ്ഞിരുന്നു. സത്യം വെളിപ്പെട്ട ശേഷം കുറ്റവാളികളെ നീതിക്ക് മുന്നില്‍ എത്തിക്കുന്നത് വരെ താന്‍ സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സി.ബി.ഐ അന്വേഷണം നടത്താനുള്ള ഹൈക്കോടതി ഉത്തരവിനെ രാമകൃഷ്ണന്‍ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്തു.

0Shares