
നൂറ്റാണ്ടിലെ പ്രളയത്തില്‍ കണ്ണൂരിനെ ഭയപ്പെടുത്തിയ തേജസ്വിനിപ്പുഴ വറ്റിവരണ്ടു. കര്‍ണാടക വനാന്തരങ്ങളില്‍ നിന്നുള്ള നീരൊഴുക്കു നിലച്ചതാണ് പുഴ വറ്റാന്‍ കാരണം. കര്‍ണാടക വനത്തില്‍ നിന്നുള്ള 2 ജലസ്രോതസ്സുകളാണ് തേജസ്വിനിപ്പുഴയായി മാറുന്നത്. ഇവയില്‍ ഒന്ന് പൂര്‍ണമായും വറ്റിവരണ്ടു. നാല് മാസങ്ങള്‍ക്ക് മുന്‍പ്വരെ കുലംകുത്തി ഒഴുകിയ പുഴയില്‍ നിലവില്‍ ഏതാനും കുഴികളില്‍ മാത്രമാണ് വെള്ളം അവേശേഷിച്ചിരിക്കുന്നത്. നിലവില്‍ ചെറുപുഴ കമ്പിപ്പാലത്തിന് സമീപത്തെ തടയണയുടെ ഭാഗത്തു മാത്രമാണ് വെള്ളമുള്ളത്. പുഴ വറ്റിവരണ്ടത്തോടെ പെരിങ്ങോം സി.ആര്‍.പി.എഫ് ക്യാമ്പ്, ഏഴിമല നാവിക അക്കാദമി തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ജലവിതരണവും തടസ്സപ്പെട്ടിരിക്കുകയാണ്.

മാത്രമല്ല, മലയോര മേഖലയിലെ കിണറുകളില്‍ ജലനിരപ്പും താഴ്ന്നു തുടങ്ങിയിട്ടുണ്ട്. പ്രദേശങ്ങളിലെ കൃഷികളും ജല ദൗര്‍ലഭ്യത കാരണം ഉണങ്ങി നശിക്കാന്‍ തുടങ്ങി. പ്രളയ സമയങ്ങളില്‍ കര്‍ണാടക വനത്തിലുണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്നു തേജസ്വിനിപ്പുഴ മൂന്നു തവണയായിരുന്നു കരകവിഞ്ഞൊഴുകിയത്.
അതുമൂലം വനത്തില്‍നിന്നും വന്‍തോതില്‍ കല്ലും മണ്ണും ഒഴുകിവന്നു പുഴ നികന്നുവെന്നും അത് ജലനിരപ്പ് കുറയുന്നതിനു കാരണമായതായിയെന്നുമാണ് പ്രദേശവാസികള്‍ പറയുന്നത്. കര്‍ണാടകയിലെ കൂര്‍ഗ് വനമേഖലിയില്‍ ഉള്‍പ്പെടുന്ന ബ്രഹ്മഗിരി മലനിരകളില്‍ നിന്ന് ഉത്ഭവിക്കുന്ന തേജസ്വിനി കേരളത്തിലെ കാസര്‍കോട്, കണ്ണൂര്‍ ജില്ലയിലൂടെയാണ് ഒഴുകുന്നത്. കാര്യങ്കോട് നദിയെന്നും ഇത് അറിയപ്പെടുന്നു.
കണ്ണൂരിലെ പുളിങ്ങോമിലൂടെ കാസര്‍കോട് ജില്ലയില്‍ പ്രവേശിപ്പിക്കുന്ന പുഴ ഹോസ്ദുര്‍ഗ് താലൂക്കിലെ മലകളിലും താഴ്‌വാരങ്ങളിലും കൂടി ഒഴുകി ചെറുപുഴ, കടുമേനി, കാക്കടവ്, കയ്യൂരും കടന്ന് തൈക്കടപ്പുറത്ത് വച്ച് അറബിക്കടലില്‍ ലയിക്കുന്നു.
