ബേഡകം: ഇന്ത്യയുടെ നിലനില്‍പ്പിന് കാഴ്ചപ്പാടുള്ള മതേതരത്വ വിപ്ലവപോരാട്ടങ്ങള്‍ ഉയര്‍ന്ന് വരണമെന്നും വര്‍ഗീയത വളര്‍ത്തുന്ന മുതലാളിത്ത താല്‍പര്യ അവിശുദ്ധ കൂട്ടുകെട്ടിനെതിരെ പോരാട്ടങ്ങള്‍ സംഘടിപ്പിക്കണമെന്നും ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗം എസ്.സതീഷ് ആഹ്വാനം ചെയ്തു. ‘വര്‍ഗീയത തുലയട്ടെ’ എന്ന മുദ്രാവാക്യവുമായി കുറ്റിക്കോല്‍ ടി കൃശാന്ത് നഗറില്‍ സംഘടിപ്പിച്ച ബേഡകം ബ്ലോക്ക് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യന്‍ ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും അടിത്തറ തകര്‍ക്കുന്ന തരത്തിലുള്ള കാലമാണിത്. മതതീവ്രവാദം ഭൂരിപക്ഷ- ന്യൂനപക്ഷ വ്യത്യാസമില്ല. രണ്ടും അപകടമാണ്. ന്യൂനപക്ഷ ഭീകരതയുടെ ഇരയാണ് മഹാരാജാസ് കോളേജിലെ അഭിമന്യുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യാരാജ്യം അപകടത്തിലാണ്. രാജ്യത്തെ രക്ഷിക്കാന്‍ ഒന്നിച്ചുള്ള രാഷ്ട്രീയപോരാട്ടം ആവശ്യമാണ്. ഇന്ത്യന്‍ സാഹചര്യം ശരിയായി മനസിലാക്കി ശരിയായ രാഷ്ട്രീയ വീക്ഷണപോരാട്ടം സംഘടിപ്പിക്കണമെന്നും എസ്.സതീഷ് പറഞ്ഞു.
കെ. സുധീഷ് അധ്യക്ഷനായി. ബി.സി പ്രകാശ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന വൈസ്.പ്രസിഡണ്ട് കെ.മണികണ്ഠന്‍, ജില്ലാ സെക്രട്ടറി സി.ജെ സജിത്, ടി.കെ മനോജ്, സി.പി.എം.ഏരിയ സെക്രട്ടറി സി.ബാലന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ ടി.ബാലന്‍ സ്വാഗതം പറഞ്ഞു. രൂക്ഷമായ വൈദുതി ക്ഷാമം നേരിടുന്ന മലയോര മേഖലയിലെ ബേഡകം വലിയ പാറയില്‍ അനുവദിച്ച 110 കെ.വി സബ് സ്റ്റേഷന്‍ നിര്‍മാണപ്രവര്‍ത്തനം ഉടന്‍ ആരംഭിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
25 അംഗ കമ്മിറ്റിയെയും 20 അംഗ ജില്ലാ സമ്മേളന പ്രതിനിധികളെയും സമ്മേളനം തെരെഞ്ഞെടുത്തു. കെ.സുധീഷ് (സെക്രട്ടറി), കെ.പി ദിവേഷ് (പ്രസിണ്ട്), അനീഷ് രാജ്, അപ്പൂസ് (ജോ: സെക്രട്ടറി), അനില്‍ കുമാര്‍, സജിത്ത് (വൈസ്.പ്രസിണ്ട്), മീര ചന്ദ്രന്‍ (ട്രഷര്‍)
