കരുണ്‍ നായർക്കും ഇന്ത്യക്കും ചരിത്രനേട്ടം.

  • Post category:news
  • Reading time:1 min read
You are currently viewing കരുണ്‍ നായർക്കും ഇന്ത്യക്കും ചരിത്രനേട്ടം.

ചെന്നൈ: ഇംഗ്ലണ്ടിനെതിരായ അവസാന ക്രിക്കറ്റ് ടെസ്റ്റില്‍ മലയാളി താരം കരുണ്‍ നായര്‍ക്ക് ട്രിപ്പില്‍ സെഞ്ച്വറി. കരുണിന്റെ ട്രിപ്പില്‍ സെഞ്ച്വറിയുടെ മികവില്‍ 759/7  എന്ന ഇന്ത്യയുടെ ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന  സ്‌കോറിൽ ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തു. കരുണ്‍ നായര്‍ 381 ബോളിലാണ് ട്രിപ്പില്‍ സെഞ്ച്വറി തികച്ചത്. ടെസ്റ്റ് ക്രിക്കറ്റില്‍ ട്രിപ്പില്‍ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരനും ആദ്യ മലയാളിയുമാണ് കരുണ്‍ നായര്‍.

0Shares