കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട; പിടിയിലായത് കാസര്‍കോട് സ്വദേശിയും വയനാട് സ്വദേശിനിയും

  • Post category:news
  • Reading time:1 min read
You are currently viewing കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട; പിടിയിലായത് കാസര്‍കോട് സ്വദേശിയും വയനാട് സ്വദേശിനിയും

കോഴിക്കോട്/ വയനാട്/ കാസര്‍കോട്: ഷാര്‍ജയില്‍ നിന്നും എയര്‍ അറേബ്യ വിമാനത്തില്‍ കരിപ്പൂരിലെത്തിയ രണ്ടുപേരില്‍നിന്നുമായി 1.19 കോടി രൂപയുടെ സ്വര്‍ണം ഡി.ആര്‍.ഐ സംഘം പിടികൂടി. കാസര്‍കോട് സ്വദേശി അഷ്റഫ് (49), വയനാട് സ്വദേശിനി സുഹറ (59) എന്നിവരാണ് പിടിയിലായത്.അഞ്ച് സ്വര്‍ണക്കട്ടികള്‍ സോക്സിനുള്ളിലാക്കിയും അരക്കെട്ടില്‍ ഒളിപ്പിച്ച നിലയിലുമായിരുന്നു അഷ്റഫ്. മിശ്രിതരൂപത്തിലാക്കി വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച 86 ലക്ഷം രൂപയുടെ 2.709 കിലോഗ്രാം സ്വര്‍ണമാണ് സുഹറയില്‍ നിന്നും പിടിച്ചെടുത്തത്.

0Shares