കരിന്തളത്തെ സി.പിഎം നേതാവ് ഒ.എം കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു

  • Post category:obitury
  • Reading time:1 min read
You are currently viewing കരിന്തളത്തെ സി.പിഎം നേതാവ് ഒ.എം കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു

കരിന്തളം: സി.പി.എം കരിന്തളം ഈസ്റ്റ് മുന്‍ ലോക്കല്‍ കമ്മറ്റി അംഗവും കിനാനൂര്‍ കരിന്തളം മുന്‍ ഗ്രാമ പഞ്ചായത്ത് അംഗവുമായിരുന്ന അണ്ടോളിലെ ഒ എം കുഞ്ഞിക്കണ്ണന്‍ (60) അന്തരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ പരിയാരം മെഡിക്കല്‍ കോളേജില്‍ വച്ചായിരുന്നു മരണം. മൃതദേഹം നീലേശ്വരം തേജസ്വിനി സഹകരണാശുപത്രി മോര്‍ച്ചറിയില്‍. ചൊവ്വാഴ്ച രാവിലെ അണ്ടോള്‍ വായനശാലയില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. തുടര്‍ന്ന് വീട്ടിലെത്തിച്ച് കൊണ്ടോടി പൊതു സ്മശാനത്തില്‍ സംസ്‌കരിക്കും. നിലവില്‍ സി.പി.എം അണ്ടോള്‍ ബ്രാഞ്ച് അംഗവും തോട്ടം തൊഴിലാളി യൂണിയന്‍ സി.ഐ.ടി.യു കിനാനൂര്‍ കരിന്തളം പഞ്ചായത്ത് സെക്രട്ടറിയുമായിരുന്നു. അണ്ടോള്‍ ദേശ സേ വിനി വായനശാലാ സെക്രട്ടറി, 15 വാര്‍ഡ് വികസന സമിതി കണ്‍വീനര്‍, തോട്ടം തൊഴിലാളി യൂനിയന്‍ ജില്ലാ കമ്മറ്റി അംഗം, കെ.എസ്.കെ.ടി.യു വില്ലേജ് പ്രസിഡണ്ട്, സെക്രട്ടറി, ഏരിയാ കമ്മറ്റി അംഗം, ദേശാഭിമാനി ഏജന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഒ.എം.അമ്പുവിന്റെയും പരേതയായ വി.വി.ചിരുതയുടെയും മകനാണ്.
ഭാര്യ: പി.ശാന്ത. മക്കള്‍: ശ്രുതി, സജിത( ഇരുവരും നേഴ്‌സ് ഗള്‍ഫ്), ഒ.എം.സച്ചിന്‍. സഹോദരങ്ങള്‍: ഒ.എം.യശോദ (പൊതാവൂര്‍), പ്രഭാകരന്‍ (നാഷണല്‍ സാമ്പിള്‍ സര്‍വെ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ അഹമ്മദാബാദ്), ഒ. എം.ബാലകൃഷ്ണന്‍ (ഹെഡ്മാസ്റ്റര്‍), ഒ.എം.സരോജിനി(അധ്യാപിക).

0Shares