കന്യാസ്ത്രീയെ പിന്തുണച്ച് പ്രകടനം; നടന്‍ ജോയ് മാത്യുവിന് കിട്ടിയത് എട്ടിൻ്റെ പണി

  • Post category:news
  • Reading time:1 min read
You are currently viewing കന്യാസ്ത്രീയെ പിന്തുണച്ച് പ്രകടനം; നടന്‍ ജോയ് മാത്യുവിന് കിട്ടിയത് എട്ടിൻ്റെ പണി

കോഴിക്കോട്: ബിഷപ്പിനെതിരേ പരാതി ഉന്നയിച്ച കന്യാസ്ത്രീയെ അനുകൂലിച്ചു പ്രകടനം നടത്തിയ നടന്‍ ജോയ് മാത്യുവിനെതിരേ കേസ്. കോഴിക്കോട് പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സമരം ചെയ്യുന്ന കന്യാസ്ത്രീക്കു പിന്തുണയുമായി ജോയ് മാത്യു അടക്കമുള്ളവര്‍ കഴിഞ്ഞ ബുധനാഴ്ച കോഴിക്കോട് മിഠായിത്തെരുവില്‍ സമരം സംഘടിപ്പിച്ചിരുന്നു. നേരത്തെ തെരുവില്‍ സാസ്‌കാരിക കൂട്ടായ്മകളും പ്രതിഷേധങ്ങളും നിരോധിച്ചതിനെതിരെ ഈ തെരുവ് ഞങ്ങളുടേത് കൂടെയാണെന്ന മുദ്രാവാക്യമുയര്‍ത്തി മിഠായിത്തെരുവില്‍ പ്രതിഷേധം നടന്നിരുന്നു.ഇതിന് പിന്നാലെയാണ് പ്രകടനം നടത്തിയവര്‍ക്കെതിരെയും പൊലീസ് കേസെടുത്തിരിക്കുന്നത്. കന്യാസ്ത്രീക്ക് നീതിക്ക് ലഭിക്കണമെന്നാവശ്യപ്പെട്ടായിരുന്നു കോഴിക്കോട്ടെ സാംസ്‌കാരിക കൂട്ടയ്മ പ്രകടനം നടത്തിയത്. കലാ സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പല പ്രമുഖരും പ്രകടനത്തില്‍ പങ്കെടുത്തിരുന്നു. മിഠായിത്തെരുവ് പ്രകടനവിരുദ്ധ മേഖലയാണെന്നു ചൂണ്ടിക്കാട്ടിയാണു പോലീസ് നടപടി. ജോയ് മാത്യുവിനു പുറമേ കണ്ടാലറിയാവുന്ന നൂറിലധികം പേര്‍ക്കെതിരേയും കേസ് രജിസ്റ്റര്‍ ചെയ്തതായി പോലീസ് അറിയിച്ചു.

0Shares