Trending News





അടുത്ത രണ്ട് മാസത്തിനകം ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ മാറുമെന്നാണ് പ്രവചനം.ഇന്ത്യയിൽ 1.4 ബില്യണിലധികം ആളുകൾ ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു, എന്നാൽ കൃത്യമായ ജനസംഖ്യ ഇതുവരെ ലഭ്യമല്ല. രാജ്യത്ത് എത്ര പേരുണ്ടെന്ന് കൃത്യമായ കണക്ക് ലഭിക്കാൻ കുറഞ്ഞത് ഒരു വർഷമെങ്കിലും വേണ്ടിവന്നേക്കാം. പത്ത് വർഷത്തിലൊരിക്കൽ നടക്കുന്ന ഇന്ത്യയിലെ സെൻസസ് 2021ൽ നടത്തേണ്ടതായിരുന്നു, എന്നാൽ കൊവിഡ് സാഹചര്യം കാരണം സെൻസസ് നടന്നില്ല.
Also Read
നിലവിലെ സാങ്കേതിക തടസ്സങ്ങൾ കാരണം കണക്കെടുപ്പ് വൈകുകയാണ്. സെൻസസ് ഉടൻ ആരംഭിക്കുമെന്ന് സൂചനയില്ല. തൊഴിൽ, പാർപ്പിടം, സാക്ഷരതാ നിലവാരം, കുടിയേറ്റം, ശിശുമരണ നിരക്ക് എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നതിലെ കാലതാമസം ഏഷ്യൻ സമ്പദ്‌വ്യവസ്ഥയിലെ സാമൂഹികവും സാമ്പത്തികവുമായ ആസൂത്രണത്തെയും നയരൂപീകരണത്തെയും ബാധിക്കുമെന്ന് വിദഗ്ധർ പറയുന്നു.

ഉപഭോഗ ചെലവ് സര്‍വേ, ആനുകാലിക തൊഴില്‍ ശക്തി സര്‍വേ തുടങ്ങിയ പഠനങ്ങള്‍ സെന്‍സസില്‍ നിന്നുള്ള വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതായതിനാല്‍ സെന്‍സസ് ഡാറ്റ ഏറ്റവും അനിവാര്യമാണെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാന്‍സ് ആന്‍ഡ് പോളിസി പറയുന്നു.ഏറ്റവും പുതിയ സെന്‍സസ് ഡാറ്റയുടെ അഭാവത്തില്‍ ഒരു പതിറ്റാണ്ട് പഴക്കമുള്ള ഡാറ്റയെ അടിസ്ഥാനമാക്കിയുള്ളതാണ് ഏകദേശ കണക്കുകള്‍.
അത് യാഥാര്‍ത്ഥ്യത്തില്‍ നിന്ന് വളരെ അകലെയാണെന്നും വിദഗ്ധർ പറയുന്നു.കണക്കെടുപ്പ് അവസാനമായി നടത്തിയ 2011-ലെ സെന്‍സസ് ഡാറ്റ സര്‍ക്കാര്‍ ചെലവുകള്‍ വിലയിരുത്തുന്നതിനും എസ്റ്റിമേറ്റുകള്‍ക്കുമായി ഉപയോഗിക്കുന്നുണ്ടെന്ന് സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനും വ്യക്തമാക്കി.

Sorry, there was a YouTube error.