കനത്ത മഴ; പകര്‍ച്ചവ്യാധികള്‍ പടരുന്നു; മുന്‍കരുതലെടുക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

  • Post category:local news
  • Reading time:1 min read
You are currently viewing കനത്ത മഴ; പകര്‍ച്ചവ്യാധികള്‍ പടരുന്നു; മുന്‍കരുതലെടുക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

കാസര്‍കോട്: കനത്ത മഴ കാരണം കുടിവെളള സ്രോതസുകളും പരിസരവും മലിനമാകുന്നു. ഈ സാഹചര്യത്തില്‍ പകര്‍ച്ചവ്യാധികള്‍ പടരാനുള്ള സാധ്യത വളരെ കൂടുതലാണ്. വയറിളക്കരോഗങ്ങള്‍, എലിപ്പനി, എന്നിവക്കെതിരെ പ്രത്യേക മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. പച്ചവെളളവും തിളപ്പിച്ച വെളളവും കുട്ടിച്ചേര്‍ത്തു ഉപയോഗിക്കാതെ നന്നായി തിളപ്പിച്ചാറ്റിയ ജലം മാത്രമേ കുടിക്കുക. വീടുകളില്‍ ഉണ്ടാക്കിയ ആഹാര സാധനങ്ങളില്‍ ഈച്ച മറ്റും കയറാതെ അടച്ചു സൂക്ഷിച്ച് ചൂടോടെ ഉപയോഗിക്കുക. കടകളില്‍ നിന്നും വഴിയോര കച്ചവടക്കാരില്‍ നിന്നും ആഹാരപദാര്‍ത്ഥങ്ങള്‍ സ്വീകരിക്കുന്നത് ഒഴിവാക്കുക. ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശ പ്രകാരം കിണറുകളില്‍ ബ്ലീച്ചിങ് പൗഡര്‍ ഉപയോഗിച്ച് ക്ലോറിനേഷന്‍ നടത്തണം. കൈകാലുകളില്‍ മുറിവുളളവര്‍ വെളളത്തിലിറങ്ങേണ്ടിവന്നാല്‍ അതിനുശേഷം ആന്റി സെപ്റ്റിക് ലോഷന്‍ ഉപയോഗിച്ച് മുറിവ് കഴുകേണ്ടതും ആന്റി സെപ്റ്റിക് ക്രീം പുരട്ടേണ്ടതുമാണ്. ഓടകളിലും തോടുകളിലും വയലുകളിലും കുളങ്ങളിലും ഇറങ്ങി ജോലി ചെയ്യുന്നവര്‍ ആരോഗ്യപ്രവര്‍ത്തകരുടെ എലിപ്പനി രോഗത്തിനെതിരെ മുന്‍ കരുതല്‍ ചികിത്സ എന്ന നിലയില്‍ ഡോക്സിസൈക്ലിന്‍ ഗുളിക കഴിക്കേണ്ടതാണ്. ഏതെങ്കിലൂം തരത്തില്‍ രോഗലക്ഷണങ്ങള്‍ ഉളളവര്‍ വൈദ്യ സഹായം തേടണമെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. അടിയന്തര സാഹചര്യങ്ങളില്‍ താഴെ പറയുന്ന നമ്പരുകളില്‍ ബന്ധപ്പെടുക. പകര്‍ച്ചവ്യാധി നിയന്ത്രണ സെല്‍ 0467 2207777. ദുരന്ത നിവാരണ സെല്‍ കാസര്‍കോട് 04994 257700.

0Shares